Gulf
ക്ഷേമ നിധി പോലെയുള്ള പദ്ധതികൾ പ്രവാസികൾ ഉപയോഗപ്പെടുത്തണം -അബ്ദുൽ റഊഫ് കൊണ്ടോട്ടി –

ദോഹ : കേരള സർക്കാരിൻ്റെ നോർക്ക വഴിയുള്ള വിവിധങ്ങളായ പദ്ധതികൾ പ്രവാസികൾ ഉപയോഗപ്പെടുത്തണമെന്ന് ICBF മാനേജിംഗ് കമ്മറ്റി മെമ്പറും ലോക കേരള സഭ അംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു .പ്രവാസികൾക്ക് പ്രതി മാസ പെൻഷൻ ലഭിക്കുന്ന ക്ഷേമ നിധി പദ്ധതി ഇതിൽ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത മഹല്ല് ജമാഅത്ത് കൂട്ടായ്മയായ വില്ലിയാപ്പള്ളി മുസ്ലിം ജമാ അത്ത് ഖത്തർ കമ്മിറ്റി ഭരണ സമിതി യോഗത്തിൽ പ്രവാസികളുടെ ഉന്നമത്തിനായുള്ള വിവിധ പദ്ധതികളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻ്റ് നാസർ നീലിമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുതിർന്ന അംഗവും ഉപദേശക സമിതി മെമ്പറുമായ തയ്യിൽ കുഞ്ഞബ്ദുള്ള ഹാജി പറമ്പത്ത് ഉൽഘാടനം ചെയ്തു.മലയിൽ കുഞ്ഞമ്മദ് പ്രസംഗിച്ചു.PVA നാസർ സ്വാഗതവും ജാഫർ മേയന നന്ദിയും പറഞ്ഞു.