Connect with us

Gulf

അൽ-മഷാഫ് കിംസ് ഹെൽത്ത് ക്ലിനിക്ക് ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്തു.

Published

on

അൽ-മഷാഫ് കിംസ് ഹെൽത്ത് ക്ലിനിക്ക് മൂന്നാമത് മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. അൽ-മഷാഫ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന് സമീപമാണ് സെൻ്റർ സ്ഥിതിചെയ്യുന്നത്.

അൽ-മഷാഫിലെയും അൽ-വുകൈറിലെയും താമസക്കാർക്ക് എളുപ്പത്തിൽ ഇവിടത്തെ സേവനങ്ങൾ ലഭ്യമാകുന്നതാണ്. ഉന്നത നിലവാരമുള്ള ആരോഗ്യ പരിചരണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള കിംസ് ഹെൽത്ത് മാനേജ്മെന്റിന്റെ ശ്രമങ്ങളെ അംബാസഡർ ഏറെ അഭിനന്ദിച്ചു.

കിംസ് ഹെൽത്ത് അൽ മഷാഫിൽ പതിനൊന്ന് സ്പെഷാലിറ്റി സെൻററുകൾ, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ, കൂടാതെ ഫിസിയോതെറാപ്പി, ഡയഗ്നോസ്റ്റിക്സ്, റേഡിയോളജി, ഫാർമസി തുടങ്ങിയ സേവനങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ഇന്റേണൽ മെഡിസിൻ, ജനറൽ പ്രാക്ടീസ്, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഇ.എൻ.ടി, ഡെർമറ്റോളജി, ഓർത്തോപീഡിക്‌സ്, ഡെന്റിസ്ട്രി, ഓർത്തോഡോണ്ടിക്‌സ്, ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ്, സൈക്യാട്രി തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാകുന്നതാണ്.

ഖത്തറിലെ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും രോഗികളുടെ സുരക്ഷ, അനുകമ്പയുള്ള പരിചരണം എന്നീ ഞങ്ങളുടെ പ്രധാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതായും ഖത്തർ കിംസ് ഹെൽത്തിന്റെ വീക്ഷണത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ഷെരീഫ് സഹദുള്ള ഊന്നിപറഞ്ഞു

കിംസ് ഹെൽത്തിന്റെ ആരോഗ്യ സൗകര്യങ്ങൾ നിരന്തരം വ്യാപിപ്പിക്കാനും അതിന്റെ സേവനങ്ങൾ കൂടുതൽ കുടുംബങ്ങളിലേക്ക് സൗകര്യപ്രദമായി വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നതായി ഖത്തറിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. നിഷാദ് അസീം പറഞ്ഞു,

കിംസ് ഹെൽത്തിനെ പ്രതിനിധീകരിച്ച് – ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള, കിംസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ഷെരീഫ് സഹദുള്ള, കിംസ് ഹെൽത്ത് ഖത്തർ എക്‌സിക്യൂട്ടീവ് ഡയറക്ടർ നിഷാദ് അസീം, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജേക്കബ് തോമസ്, കൂടാതെ ഉന്നത ഗവൺമെൻ്റ് ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, സാമൂഹിക സംഘടനാ നേതാക്കൾ,അഭ്യുദയകാംക്ഷികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Continue Reading