Connect with us

Crime

റോബിൻ ബസ് ഉടമ ഗിരീഷിനെ അറസ്റ്റ് ചെയ്തു.

Published

on

കോട്ടയം: റോബിൻ ബസ് ഉടമ ഗിരീഷ് ചെക്ക് കേസിൽ അറസ്റ്റിലായി. പതിനൊന്ന് വർഷം മുൻപുളള ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പാലാ പൊലീസാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്.

മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കും. 2012ൽ ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പൊലീസ് നടപടിയെടുത്തിരിക്കുന്നത്. എംവിഡി ഉദ്യോഗസ്ഥരുമായുളള നിരന്തര തർക്കത്തിൽ ഗിരീഷിനും റോബിൻ ബസിനും സോഷ്യൽ മീഡിയയിലടക്കം വലിയ ജനപിന്തുണയാണ് ലഭിച്ചത്. അതേസമയം ,ചെക്ക് കേസിലെ അറസ്റ്റ് പ്രതികാര നടപടിയാണെന്ന് ഗിരീഷിന്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു.

Continue Reading