Crime
മുഖ്യമന്ത്രി എത്തുന്ന ദിവസം സമ്മേളന വേദിക്കരികില്‍ പാചകം പാടില്ലെന്ന് പൊലീസ്

കൊച്ചി: നവകേരള സദസ്സിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന ദിവസം സമ്മേളന വേദിക്കരികില്‍ പാചകം പാടില്ലെന്ന് പൊലീസ്. വേദിക്ക് സമീപമുള്ള കടകളില്‍ എല്‍പിജി (പാചകവാതകം) ഉപയോഗിച്ചുള്ള പാചകമാണ് ആലുവ പോലീസ് വിലക്കിയിട്ടുള്ളത്. വേദിക്ക് സമീപത്തെ കടകള്‍ക്ക് മാത്രമാണ് ബാധകമെന്നും ആലുവ പോലീസ് പറഞ്ഞു.
സെഡ് കാറ്റഗറിയിലുള്ള വ്യക്തി പങ്കെടുക്കുന്ന പരിപാടിയുടെ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി എല്‍പി ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന് മാത്രമാണ് കച്ചവടക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ നിര്‍ദേശം ഉള്ളതാണ്. ഇത്തരത്തില്‍ നിര്‍ദേശം ഓര്‍ഡറായി നല്‍കുന്നത് . ഭക്ഷണം വില്‍ക്കാന്‍ പാടില്ലെന്നോ കട തുറക്കാന്‍ പാടില്ലെന്നോ പറഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു.