Connect with us

Crime

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍

Published

on

തെങ്കാശി: കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ പോലീസിന്റെ കസ്റ്റഡിയില്‍. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്‌. മൂന്ന് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപത്തുള്ള പുളിയറൈയില്‍നിന്നാണ് ഇവര്‍ പിടിയിലായത് . പിടിയിലായവരില്‍നിന്ന് രണ്ട് കാറുകള്‍ പിടിച്ചെടുത്തിട്ടുണ്ട്..കൊല്ലം കമ്മിഷണര്‍ സ്‌ക്വാഡ് ആണ് ഇവരെ പിടികൂടിയത്. ഇവരെ കൊല്ലത്തെത്തിച്ചിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനു ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45-നാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.

Continue Reading