Business
മലയാളിത്തനിമ ലോകത്തെ പരിചയപ്പെടുത്തി ‘ഉത്സവക്കാഴ്ചയുമായി’ സഫാരി

ഷാര്‍ജ : താളമേളങ്ങളും, ഗൃഹാതുരതയും നിറഞ്ഞ പൂരപ്പറമ്പാക്കി മാറ്റാന്‍ യു.എ..യിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ ഷാര്‍ജ മുവൈലയിലെ സഫാരി. നാട്ടിലെ യഥാര്‍ത്ഥ പൂരപറമ്പിന്റെ മാതൃകയില്‍ അരങ്ങൊരുക്കി ആവേശത്തോടെയും, പൊലിമയോടെയുമാണ് ഇത്തവണ ഉത്സവക്കാഴ്ചയുടെ വരവ്. ഉത്സവക്കാഴ്ചയുടെ ഉദ്ഘാടനം സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ്ങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ നവംബര്‍ 30 ന് സഫാരിമാളില്‍ വെച്ച് നിര്‍വ്വഹിച്ചു. ചാക്കോ ഊളക്കാടന്‍, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് റീജണല്‍ ഡയറക്ടര്‍ പര്‍ച്ചേയ്സ് ബി.എം. കാസിം, പര്‍ച്ചേയ്‌സ് മാനേജര്‍ ജീനു മാത്യു, അസിസ്റ്റന്റ് പര്‍ച്ചേയസ് മാനജേര്‍ ഷാനവാസ് തുടങ്ങി മറ്റു മാനേജ്‌മെന്റ് ടീമും ചടങ്ങില്‍ സന്നിഹിതരായി.

ലോകത്തിലെ ബഹുഭൂരിപക്ഷവും ജനങ്ങള്‍ ആഗോള വല്‍ക്കരണ പാതയിലേക്ക് നടന്നു നീങ്ങുന്ന ഈ കാലഘട്ടത്തില്‍ തനത് സംസ്‌കാരത്തിന്റെ ഊര്‍ജം ഊട്ടി ഉറപ്പിക്കുവാന്‍ സഫാരി മാള്‍ എന്നും പ്രതിജ്ഞാ ബന്ധമാണെന്നും, ഇത്തരം ഒരു ചിന്തയുടെ പിന്തുടര്‍ച്ചയാണ് ‘ഉത്സവക്കാഴ്ച’ പോലെയുള്ള മേളകള്‍ യു.എ.യില്‍ സഫാരി മാളിന് മാത്രം അവകാശപ്പെട്ടതാണെന്ന് സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനവേളയില്‍ അഭിപ്രായപ്പെട്ടു. പെറ്റമ്മ നാട് കഴിഞ്ഞാല്‍ പോറ്റമ്മ നാടായ ഗള്‍ഫ് ഭൂമികയില്‍ ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതിലും, ഗൃഹാതുരത്വം തനത് ശൈലിയില്‍ നുകരാന്‍ ഉത്സവക്കാഴ്ചയിലൂടെ യു.എ.യിലെ ജനങ്ങള്‍ ഷാര്‍ജയിലേക്ക് ഒഴുകി എത്തുമെന്ന പ്രതീക്ഷ പങ്കവെക്കുന്നതിനൊടൊപ്പം, യു.എ.യുടെ 52-ാം ദേശീയ ദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്‍ഡോ അറബ് സംസ്‌ക്കാരത്തിന്റെ സമ്മേളന കാഹള വിളംബര സൂചികയായിക്കൂടി ഈ ഉത്സവക്കാഴ്ചയെ സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു .
നഗരത്തിന് മലയാളിത്തനിമയുടെ വര്‍ണ്ണക്കാഴ്ച പകര്‍ന്ന് ഒരു പൂരപ്പറമ്പില്‍, അല്ലെങ്കില്‍ ചന്ദനക്കുടം, പള്ളിയുല്‍സവങ്ങളില്‍ ലഭിക്കുന്ന ആഘോഷ അവസരങ്ങളും, സൗകര്യങ്ങളും, ഒരുക്കി സഫാരി മാളിലെ ഫസ്റ്റ് ഫ്‌ളോറില്‍ ആണ് സഫാരി ഉത്സവക്കാഴ്ച ഒരുങ്ങിയിരിക്കുന്നത്.
വളയും മാലയും ചാന്തും പൊട്ടും നിരത്തി ഉതസവ പറമ്പിലെ നേര്‍ക്കാഴ്ചകളും, നെല്ലിക്കയും, മാങ്ങയും, പൈനാപ്പിളും ഉപ്പിലിട്ടതും, അടക്കം കുട്ടികളുടെ കളിപ്പാട്ട കടയും, ഉത്സവ പറമ്പിലെന്നപോലെ പാത്രങ്ങളും ചട്ടികളും മറ്റും നിരത്തി പാത്രക്കടയും നാടന്‍ പാനീയങ്ങളൊരുക്കി ഗോലിസോഡ, കുലുക്കി സര്‍ബത്ത് കടയും എല്ലാം ഒരു ഉത്സവ മേളം പോലെ തന്നെ സഫാരി തയ്യാറാക്കിയിട്ടുണ്ട്. ഫാന്‍സി ജ്വല്ലറി ഷോപ്, ആയുര്‍വേദ കടകള്‍, പക്ഷികളും, അലങ്കാരമത്സ്യങ്ങളും തുടങ്ങിയവ ഉല്‌സവക്കാഴ്ചകള്‍ക്ക് മാറ്റേകും.
മലബാറിന്റെ പലഹാര രുചികളില്‍ ഒഴിച്ചുകൂടാനാകാത്ത കോഴിക്കോടന്‍ ഹല്‍വയുടെ മുപ്പതോളം വിവിധ വൈവിധ്യങ്ങള്‍ തന്നെ സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഇറക്കുമതി ചെയ്യാന്‍ സഫാരിക്ക് സാധിച്ചു. കോഴിക്കോടന്‍ ഹല്‍വ, ബനാന ഹല്‍വ, പച്ചമുളക് ഹല്‍വ, പേരക്ക ഹല്‍വ, ചക്ക ഹല്‍വ, കാരറ്റ് ഹല്‍വ, ഇഞ്ചി ഹല്‍വ, തുടങ്ങിയവയും അതില്‍ പെടും.
അതോടൊപ്പം തന്നെ പൊരികടയും, വറുത്ത കായ, വറുത്ത ചക്ക, നെയ്യപ്പം, ഉണ്ണിയപ്പം, അച്ചപ്പം, തുടങ്ങിയ ചിപ്സ് ഇനങ്ങളും, ഉത്സവപറമ്പിലെ ജിലേബിയും ലഭ്യമാക്കിയിട്ടുണ്ട്. മലയാളിയുടെ ബാല്യ കൗമാര ഓര്‍മ്മകളെ തിരിച്ചു വിളിച്ചു ഒരുങ്ങുന്ന ജോക്കര്‍ മിട്ടായികളും, തേന്‍നിലാവും, പുളിയച്ചാറുകളും സഫാരി ഉത്സവക്കാഴ്ചയെ അക്ഷരാര്‍ത്ഥത്തില്‍ മലയാളി മനസുകളെ ഒരു നിമിഷാര്‍ത്ഥമെങ്കിലും നാട്ടിലെത്തിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഉത്സവപറമ്പുകളില്‍ കാണുന്ന ഗെയിമുകള്‍ വരെ സഫാരി ഉത്സവക്കാഴ്ചയില്‍ ഒരുക്കിയിട്ടുണ്ട്.
ഗൃഹാതുരത്ത്വം തുടിക്കുന്ന നാടന്‍ ചായക്കടയും, എണ്ണകടികളും, പഴയ ഉന്തുവണ്ടിയിലെ വറുത്ത കപ്പലണ്ടി, ഗ്രീമ്പീസ്, മസാലക്കടലയും ഒരുക്കി യു.എ.യി ല്‍ ഇതുവരെ കാണാത്ത ഒറ്റ സന്ദര്‍ശനം കൊണ്ടുതന്നെ മനവും തനുവും നിറയ്ക്കുന്ന കാര്യങ്ങളാണ് ഈ ഉല്‍സവ നഗരിയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. വരൂ, കാണൂ, അനുഭവിക്കൂ എന്നാണ് സംഘാടകര്‍ക്ക് പറയാനുള്ളത്. നഷ്ടമാവില്ല ഈ ഗ്രാമ്യാനുഭവങ്ങളും ആസ്വാദനങ്ങളും, തീര്‍ച്ച!