Connect with us

Gulf

ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾക്ക്‌ സ്വീകരണം നൽകി

Published

on

ദോഹ : ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി സി പി നാസർ കോയ തങ്ങൾക്ക് ഐഎംസിസി ഖത്തർ ഭാരവാഹികൾ സ്വീകരണം നൽകി. ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ തങ്ങൾക്ക് ദോഹ സംഗം റെസ്റ്റോറൻ്റിൽ നടത്തിയ സ്വീകരണ പരിപാടി ഐഎംസിസി ഖത്തർ ചാപ്റ്റർ പ്രസിഡന്റ്‌ പി പി സുബൈറിന്റെ അധ്യക്ഷതയിൽ ആക്ടിങ് ജനറൽ സെക്രട്ടറി റഫീഖ് കോതൂർ സ്വാഗതം ആശംസിച്ചു.
ഷെരിഫ് കൊളവയൽ, നംഷീർ ബടേരി, സലാം നാലകത്ത്, സദർ കാസർഗോഡ് മജീദ് ചിത്താരി ഷിറാസ് എൻ.പി.തുടങ്ങിയവർ സംസാരിച്ചു.

നവ കേരള സദസ്സിലൂടെ അടുത്ത പാർലമെന്റ് തെരെഞ്ഞെടുപ്പിലേക്ക് എൽഡിഎഫിന് ആത്മവിശ്വാസത്തോടെ കടന്ന് ചെല്ലാൻ കഴിയും വിധം വർധിച്ചു വരുന്ന ജനപിന്തുണയിൽ യുഡീഎഫും മാധ്യമങ്ങളും ആശങ്കയിൽ ആയതിനാലാണ് നുണകളിലൂടെയും വ്യാജ പ്രചാരണങ്ങളിലൂടെയും സർക്കാറിനെ ഇകഴ്ത്താൻ ശ്രമിക്കുന്നത് . അത്തരം എല്ലാ ഇല്ലാ കഥകളെയും അവഗണിച്ച് സർക്കാർ മുന്നോട്ട് കേരളത്തിനെ സമഗ്ര വികസനത്തിലേക്ക് നയിക്കുകയാണെന്നും , ജനങ്ങൾക്ക് സർക്കാരി ലുള്ള ആത്മവിശ്വാസം ഒന്ന് കൂടി ദൃഡപ്പെടുത്തുന്ന രീതിയിലാണ് നവകേരള സദസ്സ് മുന്നോട്ടു പോകുന്നതെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

ബഷീർ വാളാഞ്ചേരി നന്ദി പ്രകാശിപ്പിച്ചു.

Continue Reading