Crime
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഐഎമ്മിന് രണ്ടു അക്കൗണ്ടുകൾ. ബിനാമി പണം ഈ അക്കൗണ്ടിലേക്ക് എത്തി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഐഎമ്മിന് രണ്ടു അക്കൗണ്ടുകളുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അക്കൗണ്ടുകള്‍ ലോക്കല്‍ കമ്മിറ്റിയുടെ പേരിലാണ് എടുത്തിയിരിക്കുന്നത്.
ബിനാമി പണം ഈ അക്കൗണ്ടിലേക്ക് എത്തി. ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെ തുക പിന്‍വലിച്ചതായും ഇഡി പറയുന്നു.
അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹജരാകാന്‍ നോട്ടീസ് നല്‍കി.
എം.എം. വര്‍ഗീസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി ആരോപിച്ചു. ഇന്നലെ എം.എം. വര്‍ഗീസിനെ ചോദ്യം ചെയ്തിരുന്നു. നവംബര്‍ 24-ന് 10 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചപ്പോള്‍ തന്നെ വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു.