Gulf
പ്രവാസി ക്ഷേമ രംഗത്ത് ആയിരത്തിലധികം പ്രഭാഷണങ്ങൾ പൂർത്തീകരിച്ച അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് മൈന്റ് ട്യൂൺ എക്കോ വെവ്സ് ഗ്ലോബൽ സൊസൈറ്റി ആദരം.

ഖത്തർ : പ്രവാസി വിഷയങ്ങളിൽ അവഗാഹവും വിവിധ സർക്കാറുകളുടെ ക്ഷേമ പദ്ധതികൾ പ്രവാസികളിൽ എത്തിക്കുന്നതിനായി അഹോരാത്രം പ്രയത്നിക്കുകയും ചെയ്യുന്ന അബ്ദുൽ റഊഫ് കൊണ്ടോട്ടിയെ ഈ രംഗത്ത് ആയിരത്തിലധികം പ്രഭാഷണങ്ങൾ പൂർത്തീകരിച്ചതിന്റെ ഭാഗമായി മെന്റ് ട്യൂൺ എക്കോ വെവ്സ് ഗ്ലോബൽ സൊസൈറ്റി ആദരിച്ചു.
ലോക കേരള സഭാംഗം, ഇന്ത്യൻ എംബസ്സിയുടെ അപ്പെക്സ് ബോഡിയായ ഐ സി ബി എഫ് മാനേജ്മെന്റ് കമ്മറ്റി മെമ്പർ തുടങ്ങിയ നിലകളിലും പ്രവർത്തിക്കുകയാണ് ഇദ്ദേഹം.
പ്രകൃതി സംരക്ഷണത്തിനും വ്യക്തിഗത വളർച്ചക്കും ആഗോളാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് മൈന്റ് ട്യൂൺ എക്കോ വെവ്സ് ഗ്ലോബൽ സൊസൈറ്റി.
ഗ്ലോബൽ സൊസൈറ്റി അധ്യക്ഷൻ സി.എ റസാഖ് മൊമെന്റോ സമർപ്പിച്ചു. ഗ്ലോബൽ സെക്രട്ടറി ജനറൽ വി സി മശ്ഹൂദ് തിരുത്തിയാട്. മുൻ ഐ സി.സി യൂത്ത് വിംഗ് മാനേജ്മെന്റ് കമ്മറ്റി അംഗം അബ്ദുള്ള പൊയിൽ, ഖത്തർ കമ്മ്യൂൺ ചെയർമാൻ മുത്തലിബ് മട്ടന്നൂർ , മൈന്റ് ട്യൂൺ നേതാക്കളായ രാജേഷ് വി സി , ഷമീര്‍ , ജാഫർ ,മജീദ് ,സെൽവകുമാർ ,അസീൽ ഫുആദ് ,മുനീർ, അമീൻ തുടങ്ങിയവർ സംബന്ധിച്ചു.