Connect with us

Crime

മാസപ്പടി വിവാദത്തിൽ ഹൈക്കോടതിയുടെ വിധി ഇന്ന്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് വിധി പറയുന്നത്.

Published

on

എറണാകുളം: മുഖ്യമന്ത്രി, മകൾ വീണ വിജയൻ, വിവിധ രാഷ്‌ട്രീയ നേതാക്കൾ എന്നിവർ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ ഹൈക്കോടതിയുടെ വിധി ഇന്ന്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് വിധി പറയുന്നത്. അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് വിധി.

വിജിലൻസ് കോടതിയുടെ ഉത്തരവ് തെറ്റാണെന്ന് അമിക്കസ് ക്യൂറി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രാഷ്‌ട്രീയ നേതാക്കൾക്ക് പണം നൽകിയതിന് സാക്ഷി മൊഴികളുണ്ടെന്നും ഈ സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിടേണ്ടതായിരുന്നെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. വിജിലൻസ് കോടതിയുടെ കണ്ടെത്തലുകൾ തെറ്റാണെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ചുണ്ടികാണിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരുൾപ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണം വേണം എന്നതായിരുന്നു ​ഗിരീഷ് ബാബുവിന്റെ ഹർജിയിലെ ആവശ്യം. ഗിരീഷ് ബാബുവിന്റെ മരണത്തെ തുടർന്നാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോ​ഗിച്ചത്.”

Continue Reading