NATIONAL
അനന്തരവന്‍ ആകാശ് ആനന്ദിനെ പ്രഖ്യാപിച്ച് മായാവതി. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ തലപ്പത്തേക്ക് ഇനി ആകാശ്

ലഖ്‌നൗ: മായാവതിയുടെ അനന്തരവന്‍ ആകാശ് ആനന്ദ് ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ തലപ്പത്തേക്ക്. ബിഎസ്പിയിലെ തന്റെ പിന്‍ഗാമിയായി ആകാശിനെ പാര്‍ട്ടി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചു. ബിഎസ്പി നേതാവ് ഉദയ് വീര്‍ സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലഖ്‌നൗ ബിഎസ്പി ആസ്ഥാനത്ത് പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മായാവതിയുടെ പ്രഖ്യാപനം. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിഎസ്പിയുടെ ചുമതല മായാവതി തുടരുമെന്നും ഉദയ് വീര്‍ സിങ് അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ചുമതലയാണ് നിലവില്‍ ആകാശ് ആനന്ദിന് നല്‍കിയിട്ടുള്ളത്. നിലവില്‍ ബിഎസ്പി ദേശീയ കോര്‍ഡിനേറ്ററാണ് ആകാശ് ആനന്ദ്.