Connect with us

Crime

ശബരിമല തിരക്കുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ മന്ത്രി സജി ചെറിയാനെതിര ഡിജിപിക്ക് പരാതി മതസൗഹാർദം തകർക്കാനും കലാപം സൃഷ്ടിക്കാനും മന്ത്രി ശ്രമിച്ചെന്നും കാട്ടി നാട്ടകം സുരേഷാണ് പരാതി നൽകിയത്

Published

on

കോട്ടയം: ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ മന്ത്രി സജി ചെറിയാനെതിരേ കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. മതസൗഹാർദം തകർക്കാനു കലാപം സൃഷ്ടിക്കാനും മന്ത്രി ശ്രമിച്ചെന്നും കാട്ടി കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷാണ് പരാതി നൽകിയിരിക്കുന്നത്.

ശബരിമല വിഷയം രാഷ്ട്രീയ പ്രേരിതമാണെന്ന് ശബരിമല മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി പറഞ്ഞെന്നായിരുന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന. പാമ്പാടിയിലെ നവകേരള സദസിസിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. നവകേരളസഭ കോട്ടയത്ത്‌ എത്തിയപ്പോൾ തൊട്ടടുത്തുള്ള ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി ശ്രദ്ധതിരിക്കാൻ ശ്രമം നടത്തുകയാണെന്ന് ശങ്കരൻ നമ്പൂതിരി തന്നോട് പറഞ്ഞെന്നും ഇത് അന്വേഷിക്കണമെന്നുമായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. ഇതിനെതിരേയാണ് ഇപ്പോൾ പരാതി.

Continue Reading