Connect with us

KERALA

കടക്കല്‍ ക്ഷേത്ര മൈതാനത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന നവ കേരള സദസ്സ് മറ്റൊരിടത്ത് നടത്താന്‍ തീരുമാനം.  ബസ് സ്റ്റാന്റിലേക്കോ പഞ്ചായത്ത് സ്റ്റേഡിയത്തിലേക്കോ വേദി മാറ്റും

Published

on

കൊല്ലം: കൊല്ലം കടക്കല്‍ ക്ഷേത്ര മൈതാനത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന നവ കേരള സദസ്സ് മറ്റൊരിടത്ത് നടത്താന്‍ തീരുമാനം. ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവ കേരള സദസ് നടത്തുന്നത് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് തീരുമാനം. കടയ്ക്കല്‍ ക്ഷേത്രത്തില്‍ നവ കേരള സദസ്സിന് വേദി നിശ്ചയിച്ചതിനെതിരായ കേസ് തിങ്കളാഴ്ച്ച കോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനം. കടയ്ക്കല്‍ ബസ് സ്റ്റാന്റിലേക്കോ പഞ്ചായത്ത് സ്റ്റേഡിയത്തിലേക്കോ വേദി മാറ്റുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
കൊല്ലം കുന്നത്തൂര്‍ മണ്ഡലം നവകേരള സദസ്സ് ചക്കുവള്ളി ക്ഷേത്രം മൈതാനിയില്‍ നടത്താനുള്ള തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നവ കേരള സദസ്സ് നടത്താന്‍ ദേവസ്വം ബോര്‍ഡായിരുന്നു അനുമതി നല്‍കിയത്. ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവ കേരള സദസ്സ് നടത്തുന്നത് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി തീരുമാനം. ക്ഷേത്രത്തോട് ചേര്‍ന്നാണ് നവ കേരള സദസ്സിനുള്ള പന്തല്‍ ഒരുക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ മാസം 18നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ പുതിയൊരു വേദിയിലേക്ക് സര്‍ക്കാര്‍ പരിപാടി മാറ്റേണ്ടി വരും.”

Continue Reading