Connect with us

HEALTH

കേരളത്തില്‍ കൂടുതല്‍ പേരിലും പടരുന്നത് കോവിഡ് ഒമിക്രോണ്‍ വകഭേദം

Published

on

തിരുവനന്തപുരം: കേരളത്തില്‍ കൂടുതല്‍ പേരിലും പടരുന്നത് കോവിഡ് ഒമിക്രോണ്‍ വകഭേദമാണെന്ന് റിപ്പോര്‍ട്ട്. ഒരു മാസമായി കേരളത്തിലെ കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍  ഏതു വകഭേദമാണ് പടരുന്നതെന്ന് കണ്ടെത്താന്‍ പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു.  പരിശോധനയില്‍ കേരളത്തില്‍ ആദ്യമായി ജെ.എന്‍.വണ്‍. സാന്നിധ്യവും കണ്ടെത്തി.

 ബി.എ.ടു. പോയിന്റ് എയ്റ്റ് സിക്‌സിന്റെ ഒരു വകഭേദം ആണ് ജെ.എന്‍.വണ്‍. വളരെ വേഗത്തില്‍ പടരുന്ന വകഭേദമാണിത്. ഇതാകാം സംസ്ഥാനത്ത് നിലവില്‍ കോവിഡ് കേസുകള്‍ ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Continue Reading