Crime
തൃശൂരിൽ മദ്യപ്പിച്ചെത്തിയ മകൻ അമ്മയെ വെട്ടിക്കൊന്നു

തൃശൂർ: മദ്യപ്പിച്ചെത്തിയ മകൻ അമ്മയെ വെട്ടിക്കൊന്നു. തൃശൂർ കെെപ്പറമ്പിലാണ് സംഭവം. എടക്കളത്തൂർ സ്വദേശിനി ചന്ദ്രമതി(68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി ഉപയോഗിച്ച് അമ്മയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ചന്ദ്രമതിയെ ഉടൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.