Connect with us

Crime

ഗവർണറെ ക്യാംപസിൽ പ്രവേശിപ്പിക്കില്ല: പ്രതിഷേധവുമായി എസ്എഫ്ഐ .ആർ ഷോ അറസ്റ്റിൽ 

Published

on

കോഴിക്കോട് :കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപ്  എസ്എഫ്ഐ പ്രതിഷേധം. സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ നൂറിലേറെ വിദ്യാർഥികൾ ഗസ്റ്റ് ഹൗസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു. ഗവർണറെ ക്യാംപസില്‍ പ്രവേശിപ്പിക്കില്ലെന്നും പൊലീസിനെ ഉപയോഗിച്ച് എസ്എഫ്ഐയെ നേരിടാമെന്ന് കരുതേണ്ടെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പറഞ്ഞു. പ്രതിഷേധിച്ച ആർ ഷോ ഉൾപ്പെടെ നിരവധി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

ക്യാംപസുകളിൽ കാലുകുത്താൻ ഗവർണറെ അനുവദിക്കില്ലെന്ന് എസ്എഫ്ഐ വെല്ലുവിളിച്ചിരുന്നു.  അറുനൂറോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്ന് വൈകിട്ട് 6.10 കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന ഗവർണർ, 7 മണിയോടെ സർവകലാശാലയിലെത്തും.

കാലിക്കറ്റ് സർവകലാശാലാ സെമിനാർ കോംപ്ലക്‌സിൽ 18നു 2.30നു നടക്കുന്ന സനാതന ധർമപീഠത്തിന്റെ സെമിനാറിൽ പങ്കെടുക്കാനാണ് ഗവർണറെത്തുന്നത്. ഡൽഹിയിൽനിന്ന് ഇന്നു വൈകുന്നേരം കോഴിക്കോട്ടെത്തുന്ന ഗവർണർ സർവകലാശാലാ ഗസ്റ്റ് ഹൗസിൽ താമസിക്കും. പിറ്റേന്നു വിവാഹച്ചടങ്ങുകൾ ഉൾപ്പെടെ ചില പരിപാടികളിൽ പങ്കെടുക്കും. 3 ദിവസം ഗവർണർ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ ഉണ്ടാകും.‌

Continue Reading