Connect with us

KERALA

ചക്കുവള്ളി ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ പേരിൽ ഗണപതി ഹോമം

Published

on

കൊല്ലം: നവകേരള സദസ് ചക്കുവള്ളി ക്ഷേത്രമൈതാനിയിൽ നടത്തുന്നതിന് ഹൈക്കോടതി അനുമതി നിഷേധിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിനിടെ മുഖ്യമന്ത്രിയുടെ പേരിൽ ഗണപതി ഹോമം നടത്തിയിരിക്കുകയാണ് ഇതേ ക്ഷേത്രത്തിൽ. തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള ചക്കുവള്ളി ക്ഷേത്രത്തിൽ ഇത്തരത്തിൽ വഴിപാട് നടത്തിയതിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇന്ന് കൊല്ലം ജില്ലയിൽ നവകേരള സദസ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പേരിൽ വഴിപാട് നടന്നത്. ജില്ലയിലെ കുന്നത്തൂർ നിയോജക മണ്ഡലത്തിലാണ് പ്രസിദ്ധമായ ചക്കുവള്ളി ക്ഷേത്രം. ഇവിടെവച്ച് സർക്കാർ പരിപാടിയായ നവകേരള സദസ് നടക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദിയാണ് കോടതിയെ സമീപിച്ചത്. തുടർന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

Continue Reading