Connect with us

Gulf

ഐ സി എഫ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

Published

on


ദോഹ : ഐ സി എഫ് ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച ഒരു മണിക്ക് ഖത്തർ നാഷണൽ ബ്ലഡ്‌ ഡോനേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ് എ തണ്ടാലെ ക്യാമ്പ് ഉത്ഘാടനം ചെയ്തു.ഐ സി എഫ് പ്രസിഡന്റ്‌ അബ്ദുൽ റസാഖ്‌ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗേലു, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ബോബന്‍ വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു. അഹ്‌മദ്‌ സഖാഫി പേരാമ്പ്ര, കെ വി മുഹമ്മദ്‌ മുസ്‌ലിയാർ, അസീസ് സഖാഫി പാലോളി, അബ്ദുൽ സലാം ഹാജി പാപ്പിനിശേരി,കെ ബി അബ്ദുള്ള ഹാജി,റഹ്മതുല്ലാഹ് സഖാഫി, സുറൂർ ഉമർ തുടങ്ങിയവർ സംബന്ധിച്ചു. .

ഐ സി എഫ് ഹെൽതൊറിയം ക്യാമ്പയിന്റെ ഭാഗമായി ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് ഏഴ് മണി വരെ സംഘടിപ്പിച്ച പരിപാടിയിൽ നാനാതുറകളിൽ പെട്ട നൂറ് ക്കണക്കിന് പേർ രക്തം ദാനം ചെയ്തു.
ഹമദ് ഹോസ്പിറ്റൽ നൽകുന്ന പ്രശംസപത്രം വൈകീട്ട് നടന്ന സമാപന ചടങ്ങിൽ വെച്ചു ഹോസ്പിറ്റൽ അധികൃതർ ഐ സി എഫ് നേതാക്കക്കു കൈമാറി . നൗഷാദ് അതിരുമട സ്വാഗതവും ഉമർ പുതുപ്പാടം നന്ദിയും രേഖപ്പെടുത്തി.

Continue Reading