Gulf
വിദ്യാഭ്യാസവിപ്ലവമാണ്സാമൂഹ്യപുരോഗതിയുടെ ആധാരം ഷരീഫ്ദാർ

ദോഹ : വിദ്യാഭ്യാസവിപ്ലവത്തിൽകൂടിമാത്രമേസാമൂഹ്യപുരോഗതികൈവരിക്കാനാവുകയുള്ളൂഎന്ന് ഖത്തറിലേപ്രമുഖ സാമൂഹ്യപ്രവർത്തകനും പ്രഭാഷകനുമായ ഇ കെ മുഹമ്മദ്ഷരീഫ്ദാർ അഭിപ്രായപ്പെട്ടു.
വില്ല്യാപ്പള്ളി നാസിറുൽ ഇസ്ലാംജമാഅത്ത് ഖത്തർശാഖ(മലാറക്കൽ)മഹല്ല് കമ്മിറ്റി സംഘടിപ്പിച്ചസ്നേഹാദരവ്സംഗമത്തിൽ വിശേഷാൽപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മഹല്ല്കമ്മിറ്റികൾ കൃത്യമായആസൂത്രണത്തോടേയുംദീർഘവീക്ഷണത്തോടുംകൂടിയുള്ളപദ്ധതികൾഇതിന്നായി ആവിഷ്കരിച്ച് നടപ്പാക്കണമെന്നും ഷരീഫ് ഓർമ്മിപ്പിച്ചു.
മുൻമഹല്ല്ജാമാഅത്ത് പ്രസിഡണ്ടുംആറ് പതിറ്റാണ്ടോളമായി ഖത്തർപ്രവാസിയും വ്യവസായപ്രമുഖനുമായ പറമ്പത്ത്കുഞ്ഞബ്ദുള്ളഹാജിയേ മഹല്ല് കമ്മിറ്റിആദരിച്ചു
പ്രസിഡണ്ട്: സത്താർ തുണ്ടിയിലിന്റെ അധ്യക്ഷതയിൽനടന്ന സ്നേഹസദസ്സ് കെ എം സി സി നേതാവും ഐ സി ബി എഫ് ചെയർമാനുമായ എസ് ഏ എം ബഷീർ ഉൽഘാടനംചെയ്തു പാണക്കാട് സാബിഖ് അലിശിഹാബ്തങ്ങൾഅനുഗ്രഹപ്രഭാഷണംനടത്തി. കെ ഐ സി പ്രസിഡണ്ട്അബൂബക്കർഖാസിമികുഞ്ഞബ്ദുള്ളഹാജിയേഷാൾഅണിയിച്ച് ആദരിച്ചു.
വി എംജെ പ്രസിഡണ്ട്നാസ്സർനീലിമജ:സിക്രട്ടറി പി വി എ നാസ്സർ, അൻവർ മുഹിയുദ്ദീൻഹുദവി,
ടി കെ കുഞ്ഞമ്മദ് തിരുവള്ളൂർ,എം പി ഇല്ല്യാസ്, ഹാഷിം പി കെ, സൽമാൻ മുണ്ട്യാട്ട്, ആശംസാ പ്രസംഗം നടത്തി.നോർക്കാ ഡിപ്പാർട്ട് മെന്റിന്റേ വിവിധപദ്ധതികളേകുറിച്ച് ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി ക്ലാസ്സ് എടുത്തു.
സുഹൈൽ റഹ് മാനി ഖിറാഅത്ത് നടത്തി ഫൈസൽ അരോമ സ്വാഗതവും ശുഐബ് കുറ്റിയിൽ നന്ദിയും പറഞ്ഞു
