Connect with us

Crime

പന്തളത്ത് നിന്നും കാണാതായ മൂന്ന് പെൺകുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി.

Published

on

പത്തനംതിട്ട: പന്തളത്ത് നിന്നും കാണാതായ മൂന്ന് പെൺകുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി. പന്തളം ബാലാശ്രമത്തിലെ അന്തേവാസികളും സ്‌കൂൾ വിദ്യാർത്ഥിനികളുമായ പെൺകുട്ടികളെ ഇന്നലെ കാണാതായിരുന്നു. ബാലാശ്രമത്തിൽ നിന്ന് പതിവുപോലെ സ്‌കൂളിലേക്ക് പോയ കുട്ടികൾ അവിടെ എത്തിയില്ല.

പ്ലസ് വൺ, പ്ലസ്ടൂ വിദ്യാർത്ഥിനികളാണ് മൂവരും. സംസ്ഥാനത്താകെ കുട്ടികൾക്ക് വേണ്ടി തിരച്ചിൽ നടക്കവെയാണ് ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തിയത്. മൂവരെയും ഫോർട്ട് സ്‌റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.

Continue Reading