Connect with us

Crime

സെമിനാറിൽ നിന്നും വിട്ടു നിന്ന കോഴിക്കോട് സർവകലാ ശാല വൈസ് ചാൻസിലറോട് വിശദീകരണം തേടാൻ രാജ്ഭവൻ

Published

on

തിരുവനന്തപുരം: സർവകലാ ശാല ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്ത സെമിനാറിൽ നിന്നും വിട്ടു നിന്ന കോഴിക്കോട് സർവകലാ ശാല വൈസ് ചാൻസിലറോട് വിശദീകരണം തേടാൻ രാജ്ഭവൻ. വിസിയുടേത് കീഴ്‌വഴക്ക ലംഘനമാണെന്നാണ് രാജ്‌ഭവന്‍റെ വിലയിരുത്തൽ.

എന്നാൽ അനാരോഗ്യം മൂലമാണ് സെമിനാറിൽ പങ്കെടുക്കാത്തതെന്നാണ് വിസിയുടെ വിശദൂകരണം. പക്ഷെ വിസി തന്‍റെ അസാന്നിധ്യത്തിൽ പരിപാടിയിൽ പ്രോ വൈസ് ചാൻസലറെ പങ്കെടുപ്പിക്കാത്തതിലും രാജ്ഭവന് അതൃപ്തിയുണ്ട്. നേരത്തെ കോഴിക്കോട് സ‍ര്‍വകലാശാലയിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബാനറുകൾ നീക്കം ചെയ്യാത്തതിലും വിസിയോട് ചാൻസലര്‍ വിശദീകരണം തേടിയിരുന്നു.

Continue Reading