NATIONAL
ബീഹാർ മുഖ്യ മന്ത്രിയായി നിധീഷ് കുമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ നാളെ അധികാരമേൽക്കും. ഇന്ന് പാട്നയിൽ ചേർന്ന എൻ ഡി എ പാർലമെന്ററി പാർട്ടിയോഗത്തിലാണ് നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്. രാജ് നാഥ് സിംഗ്, ഭൂപേന്ദ്ര യാദവ് തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. തുടർച്ചയായി നാലാംവട്ടമാണ് അദ്ദേഹം ബീഹാർ മുഖ്യമന്ത്രിയാകുന്നത്. സർക്കാർ രൂപീകരിക്കാനുളള അവകാശവാദം ഉന്നയിച്ച് നിതീഷ് കുമാർ ഇന്നുതന്നെ ഗവർണറെ കാണും. സുശീൽ കുമാർ മോദിയായിരിക്കും ഉപമുഖ്യമന്ത്രി എന്നാണ് റിപ്പോർട്ട്. അതേസമയം അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റ് അംഗവും ദളിത് നേതാവുമായ കമലേശ്വർ ചൗപാലിന്റെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്