Connect with us

NATIONAL

പുതുക്കോട്ടയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ശബരിമല തീർത്ഥാടകർ മരിച്ചു

Published

on

ചെന്നൈ: തമിഴ്‌നാട് പുതുക്കോട്ടയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ശബരിമല തീർത്ഥാടകർ മരിച്ചു. ചായക്കടയിലേയ്‌ക്ക് ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. 19പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പുതുക്കോട്ടയിൽ നിന്ന് രാമേശ്വരത്തേക്കുള്ള വഴിയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. രണ്ട് വാനിലും ഒരു കാറിലുമായാണ് തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്നത്. പുലർച്ചെ ചായ കുടിക്കുന്നതിനായി വഴിയോരത്തുള്ള ഒരു കടയ്‌ക്ക് സമീപം വാഹനം നിർത്തിയിട്ടപ്പോഴാണ് അപകടമുണ്ടായത്. സിമന്റ് കയറ്റിവന്ന ലോറി വാഹനങ്ങളിൽ ഇടിച്ച ശേഷം ചായക്കടയിലേയ്‌ക്ക് ഇടിച്ചു കയറുകയായിരുന്നു. പൊലീസും ഫയർഫോഴ്സ് സംഘവം ഉടൻ തന്നെ സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് വാഹനം പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ കൂട്ടത്തിൽ മൂന്ന് വയസുള്ള ഒരു കുട്ടിയും ഉണ്ടെന്നാണ് വിവരം.

Continue Reading