Crime
വിജയകാന്തിന് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയ വിജയ്ക്കു നേരെ ചെരുപ്പേറ്; രോക്ഷാകുലരായി ആരാധകർ
ചെന്നൈ: ചെന്നൈയിൽ നടൻ വിജയ്ക്ക് നേരെ ചെരുപ്പേറ്. നടൻ വിജയകാന്തിന് അന്തിമോപചാരമർപ്പിച്ച് മടങ്ങവെയാണ് സംഭവം. അന്തിമോപചാരമർപ്പിച്ച് വാഹനത്തിൽ കയറാൻ പോവുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്നാരോ ചെരുപ്പ് എറിയുകയായിരുന്നു. ചെരുപ്പ് വിജയിയുടെ തലയ്ക്ക് പുറകിലൂടെ പോവുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
വീഡിയോ പുറത്തു വന്നതിനു പിന്നാലെ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ഒരിക്കലും നടക്കാൻ പാടില്ലാത്ത ഒന്നാണ് നടന്നതെന്നും ഒരാളോട് ദേഷ്യമുണ്ടെങ്കിലത് പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്നും നിരവധി പേർ വീഡിയോയ്ക്ക് താഴെ കുറിച്ചു. ഇത് ആര് ചെയ്താലും അവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
ഡിഎംഡികെ ആസ്ഥാനത്താണ് വിജയകാന്തിന്‍റെ ഭൗതിക ശരീരം പൊതു ദർശനത്തിന് വച്ചത്. ഒട്ടനവധി പേരാണ് പ്രിയ ക്യാപ്റ്റനെ അവസാനമായി ഒരു നോട്ട് കാണാനായി എത്തിയത്.വളരെ വികാരാധീനനായാണ് വിജയ് പൊതു ദർശനത്തിന് എത്തിയത്. ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം മടങ്ങവെയാണ് താരത്തിനെതിരെ ഇങ്ങനെ ഒരു അതിക്രമം നടന്നത്.
