Connect with us

Crime

തണ്ടര്‍ബോള്‍ട്ടു മായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കവിത കൊല്ലപ്പെട്ടു. ഇതിനെതിരെ രക്തത്താല്‍ തന്നെ പകരം വീട്ടുമെന്ന് മുന്നറിയിപ്പ്

Published

on

കണ്ണൂര്‍ : തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും അതിന് പകരംവീട്ടുമെന്നും മാവോയിസ്റ്റുകൾ: തിരുനെല്ലി ഗുണ്ടിക പറമ്പ് കോളനിയില്‍ പതിച്ച പോസ്റ്ററിലാണ് ഇക്കാര്യം പറയുന്നത്. കണ്ണൂര്‍ അയ്യന്‍കുന്ന് ഞെട്ടിത്തോട്ടില്‍ നടന്ന ഏറ്റുമുട്ടലില്‍ സ. കവിത (ലക്ഷ്മി) എന്ന മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഇതിനെതിരെ രക്തത്താല്‍ തന്നെ പകരം വീട്ടുമെന്നാണ് ആരോപണത്തില്‍ പറയുന്നത്. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

നവംബര്‍ 13ന് രാവിലെ 9:50 നാണ് കണ്ണൂര്‍ അയ്യന്തോളില്‍ ഏറ്റുമുട്ടലുണ്ടായതെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. പുത്തന്‍ ജനാധിപത്യ ഇന്ത്യയ്‌ക്കായി പൊരുതിയ സ. കവിതയ്‌ക്ക് ലാല്‍സലാം. രക്തകടങ്ങള്‍ രക്തത്താല്‍ പകരംവീട്ടും. കൊലപാതകികള്‍ക്കെതിരെ ആഞ്ഞടിക്കുക എന്നിങ്ങനെയാണ് പോസ്റ്ററുകളില്‍ പറഞ്ഞിരുന്നത്.

-ADVERTISEMENT-

കവിത (ലക്ഷ്മി) 2021 ല്‍ കീഴടങ്ങിയ ലിജേഷ് എലിയാസ് രാമു എന്ന മാവോയിസ്റ്റിന്റെ ഭാര്യയാണ്. കര്‍ണാടകത്തിലെ തുംഗഭദ്ര ദളത്തിന്റെ ഭാഗമായിരുന്നു ആദ്യം കവിത. 2015 ല്‍ പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ ഭാഗമായി മാറി.

ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലില്‍ ചിലര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് അന്ന് തന്നെ ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു. അതില്‍ ഒരാള്‍ സ്ത്രീയാണെന്നും പോലീസ് അറിയിച്ചു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് മാവോയിസ്റ്റുകള്‍ പിന്‍വാങ്ങിയശേഷം തണ്ടര്‍ബോള്‍ട്ട് സംഘം അവിടെ പരിശോധന നടത്തുകയും ഇവിടെ നിന്ന് ഒരു സ്ത്രീയുടെ കൈയിലെ എല്ലിന്‍ കഷണം കണ്ടെടുക്കുകയും ചെയ്തു. ഇതോടെ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടിരിക്കാമെന്നും മൃതദേഹം മാവോയിസ്റ്റുകള്‍ വനത്തിനുള്ളില്‍ സംസ്‌കരിച്ചിരിക്കാമെന്നും സംശയം ഉന്നയിച്ചിരുന്നു. ചികിത്സ തേടാതെ മരണം സംഭവിച്ചതായിരിക്കുമെന്നാണ് വിലയിരുത്തല്‍.

Continue Reading