Connect with us

Crime

സജി ചെറിയനെതിരെ കെസിബിസി വാക്കുകള്‍ക്ക് പക്വത ഇല്ല.ഭരിക്കുന്നവരില്‍ നിന്ന് ഇത്തരം പ്രസ്താവന ഉണ്ടാകുന്നത് ശരിയല്ല

Published

on

കൊച്ചി:പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയനെതിരെ കെസിബിസി രംഗത്ത്.സജി ചെറിയാന്റെ പ്രസ്താവനയില്‍ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന് കെസിബിസി വക്താവ് ഫാദര്‍ ജേക്കബ് പാലപ്പിള്ളി പറഞ്ഞു.സുപ്രധാന സ്ഥാനങ്ങളില്‍ ഉള്ളവര്‍ വാക്കുകളില്‍ മിതത്വ പുലര്‍ത്തണം.ഭരങ്ങഘടനയെ മാനിക്കാത്തതിന്റെ പേരില്‍ മന്ത്രി സ്ഥാനം പോയ ആളാണ് സജി ചെറിയാന്‍.സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ളവരെ അധിക്ഷേപിക്കാന്‍ ഇവരുടെ. കൈയ്യില്‍. ഒരു നിഘണ്ടു ഉണ്ട്.ആസ്‌കൂളില്‍ നിന്ന് വരുന്ന ആളാണ് സജി ചെറിയാന്‍.ബിഷപ്പുമാര്‍ പങ്കെടുത്തത് പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ്.സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തിന് സ്വീകാര്യമല്ല.സജി ചെറിയാന്റെ വാക്കുകള്‍ക്ക് പക്വത ഇല്ല.ഭരിക്കുന്നവരില്‍ നിന്ന് ഇത്തരം പ്രസ്താവന ഉണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കള്‍ക്കും പ്രമുഖര്‍ക്കുമായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍ ഇന്നലെ രംഗത്ത് വന്നിരുന്നു. ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും അവര്‍ നല്‍കിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം അവര്‍ മറന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ വിരുന്നിനുപോയ ബിഷപ്പുമാര്‍ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവര്‍ക്ക് അതൊരു വിഷയമായില്ലെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു.ഇതിനോടാണ് കെസിബിസിയുടെ പ്രതികരണം”

Continue Reading