Connect with us

KERALA

മുഖ്യമന്ത്രിയുടെ വിരുന്നില്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ ബാവ പങ്കെടുത്തു

Published

on

.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്നില്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവ പങ്കെടുത്തു. മാസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ യുഡിഎഫില്‍ നിന്ന് പിവി അബ്ദുള്‍ വഹാബ് എം പി മാത്രമാണ് വിരുന്നില്‍ പങ്കെടുത്തത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല.
സജി ചെറിയാന്‍ വിവാദ പരാമര്‍ശം തിരുത്തിയതിനെ തുടര്‍ന്നാണ് കെസിബിസി പ്രതിനിധികള്‍ വിരുന്നില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവടക്കം കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്കും ക്ഷണമുണ്ടെങ്കിലും പിവി അബ്ദുള്‍ വഹാബ് എം പി മാത്രമാണ് വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം 570 പേരായിരുന്നു വിരുന്നില്‍ പങ്കെടുത്തത്. 9,24,160 രൂപയായിരുന്നു മുന്‍വര്‍ഷത്തെ വിരുന്നിന്റെ ചെലവ്.

Continue Reading