Crime
സുരേഷ് ഗോപി കളിക്കരുത് പോലീസിനോട് പരസ്യമായി കയർത്ത് എം.വിജിൽ എംഎൽഎ

കണ്ണൂർ: എസ്ഐയോട് പരസ്യമായി കയർത്ത് കല്ല്യാശ്ശേരി എംഎൽഎ എം വിജിൻ. സമരക്കാരുടെ മുന്നിൽവച്ചാണ് എസ്ഐയെ വിറപ്പിച്ചത്.സിവിൽ സ്റ്റേഷനിൽ നഴ്‌സുമാരുടെ സംഘടനയുടെ സമരത്തിനിടെയായിരുന്നു സംഭവം.
സമരവേദയിൽ എത്തിയ ടൗൺ എസ്ഐ, സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം ചെയ്തവർക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ വിഷയത്തിൽ എംഎൽഎ ഇടപെടുകയായിരുന്നു. എസ്ഐയും എംഎൽഎയും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നെന്നാണ് റിപ്പോർട്ട്. വാക്കേറ്റത്തിനിടെ പിണറായി വിജയന്റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കരുതെന്നും എംഎൽഎ എസ്ഐയോട് പറയുകയായിരുന്നു. നഴ്‌സുമാരുടെ സംഘടനയുടെ സമരത്തിന്റെ ഉദ്ഘാടകനായിരുന്നു വിജിൻ.