Connect with us

Crime

കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ രാജ്യത്തെ മറ്റ് കോടതികള്‍ക്ക്  മാതൃക തീര്‍ത്ത് കേരള ഹൈക്കോടതി

Published

on

കൊച്ചി: കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ രാജ്യത്തെ മറ്റ് കോടതികള്‍ക്ക് മികച്ച മാതൃക തീര്‍ത്തിരിക്കുകയാണ് കേരള ഹൈക്കോടതി. ഈ വര്‍ഷം ഫയല്‍ ചെയ്ത ഒരു ലക്ഷത്തോളം കേസുകളില്‍ എണ്‍പത്തി ആറായിരത്തി എഴുനൂറ് കേസുകളാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്.

9360 കേസുകളില്‍ വിധിപറഞ്ഞ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് കൂടുതല്‍ കേസുകളില്‍ തീരുമാനമെടുത്തത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ 6,160 കേസുകളില്‍ ഒരുവര്‍ഷം കൊണ്ട് വിധി പറഞ്ഞു. ജസ്റ്റിസുമാരായ പി.ഗോപിനാഥ്, മുഹമ്മദ് നിയാസ്, എന്‍.നഗരേഷ്, സിയാദ് റഹ്മാന്‍ എന്നിവരും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ മുന്നിലാണ്.

2023 ല്‍ സിവില്‍, ക്രിമിനല്‍ അപ്പീലുകള്‍, റിവിഷന്‍ ഹര്‍ജികള്‍, റിട്ട് ഹര്‍ജികള്‍ ജാമ്യാപേക്ഷകള്‍ എന്നിവയിലൂടെ 98,985 ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. കൂടാതെ 44,368 റിട്ട് ഹര്‍ജിയും, 11,649 ജാമ്യാപേക്ഷയുമുണ്ട്.

പേപ്പര്‍ രഹിതമാക്കുന്നതിലും കേരള ഹൈക്കോടതി ഏറെ മുന്നിലാണ്. ഇതിന്റെ ഭാഗമായി 36 ജഡ്ജിമാരുള്ള ഹൈക്കോടതിയിലെ ഭൂരിഭാഗം ബഞ്ചുകളും പൂര്‍ണമായി പേപ്പര്‍ രഹിതമാക്കി കഴിഞ്ഞു. കീഴ്‌കോടതികളെയും പേപ്പര്‍ രഹതിമാക്കുന്ന നടപടികള്‍ പുരോഗമിച്ചു വരികയാണ്.”

Continue Reading