Connect with us

KERALA

ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളേക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികം

Published

on


കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതിഗീതത്തെ തള്ളാതെ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളേക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള വീഡിയോ ഗാനം ചർച്ചയാകുന്ന സാഹചര്യത്തിലായിരുന്നു ജയരാജന്റെ പ്രതികരണം.

നേരത്തെ പി. ജയരാജനെ സമാന വിഷയത്തിൽ ശാസിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അത് പഴയ ചരിത്രമാണെന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു ഇ.പി.യുടെ പ്രതികരണം. ഗവർണർക്ക് എവിടെയും പോകാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെതന്നെ ഗവർണർക്കെതിരെ എവിടെ വെച്ച് പ്രതിഷേധിക്കാനും അവകാശമുണ്ട്. കർഷക വിരുദ്ധ സമീപനം ഗവർണർ സ്വീകരിച്ചതുകൊണ്ടാണ് അവർ അതിനെതിരെ പ്രതിഷേധിക്കുന്നത്. ഇക്കാര്യത്തിൽ സിപിഎം അവർക്കൊപ്പമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

‘കേരള സിഎം’ എന്ന പേരില്‍ യുട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തിലാണ് പിണറായി വിജയനെ സ്തുതിക്കുന്നത്. പിണറായി വിജയന്‍ നാടിന്റെ അജയ്യന്‍, നാട്ടാര്‍ക്കെല്ലാം സുപരിചിതന്‍ എന്നാണ് പാട്ടിന്റെ തുടക്കം. തീയില്‍ കുരുത്തൊരു കുതിര, കൊടുങ്കാറ്റില്‍ പറക്കും കഴുകന്‍, മണ്ണില്‍ മുളച്ചൊരു സൂര്യന്‍, മലയാളനാട്ടില്‍ മന്നന്‍, ഇന്‍ക്വിലാബിന്‍ സിംബല്‍, ഇടതുപക്ഷ പക്ഷികളില്‍ ഫീനിക്‌സ് പക്ഷി ഇങ്ങനെ നീളുന്നു പാട്ടില്‍ പിണറായി വിജയനെക്കുറിച്ചുള്ള വിശേഷണങ്ങൾ
 

Continue Reading