Connect with us

KERALA

നിയമസഭാ സമ്മേളനം 25 മുതൽ ഫെബ്രുവരി രണ്ടിന് സംസ്ഥാന ബജറ്റ്

Published

on

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 25 മുതൽ ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന സമ്മേളനത്തോടെയാവും സമ്മേളനം തുടങ്ങുക. ഫെബ്രുവരി രണ്ടിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും.

നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് നിയമസഭാ സമ്മേളനം ചേരുന്നത്
നയപ്രഖ്യാപന പ്രസംഗം ഭരണഘടനാ പരമായ ബാധ്യതയാണെന്നും അത് താൻ നിരവേറ്റുമെന്നും ഗവർണർ അറിയിച്ചിരുന്നു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ സത്യപ്രതിജ്ഞ ചടങ്ങാണിതെന്ന പ്രതിജ്ഞ ചടങ്ങുകൂടിയാണിത്.

Continue Reading