Connect with us

Crime

ഇറാൻ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ തിരിച്ചടിച്ച് പാക്കിസ്ഥാൻ ആക്രമണത്തിൽ നാല് കുട്ടികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു

Published

on

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഭീകരത്താവളങ്ങൾക്കു നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ തിരിച്ചടിച്ച് പാക്കിസ്ഥാൻ. കനത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണ് നടപടി. ഇറാനിലെ സിസ്താനിലെയും ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നീ ബലൂച് വിഘടനവാദി ഗ്രൂപ്പുകളുടെ താവളങ്ങൾക്കു നേരെയാണ് പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.

ആക്രമണത്തിൽ നാല് കുട്ടികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുന്നി ഭീകരസംഘടനയായ ജയ്ഷ് അൽ ആദിൽ, ജയ്ഷ് അൽ ദുലം എന്നീ സംഘടനകൾ ലക്ഷ്യമിട്ട് ചെവ്വാഴ്ചയാണ് ഇറാൻ ആക്രമണം നടത്തിയത്. മിസൈൽ ആക്രമണത്തിൽ രണ്ടു കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതായും പാക്കിസ്ഥാൻ വ്യക്തമാക്കിയിരുന്നു.

Continue Reading