Connect with us

Crime

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. പൂജപ്പുര ജയിലിന് മുന്നിൽ നിന്നുള്ള ആഹ്ലാദ പ്രകടനത്തിനാണ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. പൂജപ്പുര ജയിലിന് മുന്നിൽ നിന്നുള്ള ആഹ്ലാദ പ്രകടനത്തിനാണ് കേസെടുത്തത്. രാഹുലിനെ കൂടാതെ എം.എൽ.എമാരായ ഷാഫി പറമ്പിൽ, അൻവർ സാദത്ത് അടക്കം കണ്ടാലറിയാവുന്ന ഇരുന്നൂറിലേറെപ്പേർക്കെതിരെയാണ് കേസെടുത്തത്. കേസിൽ രാഹുലിനെ രണ്ടാം പ്രതിയാണ് ആക്കിയത്.

ഗതാഗത തടസമുണ്ടാക്കിയെന്നും ജയിൽ ഉദ്യോഗസ്ഥരുടെ സംഘടനയുടെ ബോർഡ് നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുത്തത്. സെക്രട്ടേറിയറ്റ്, ഡി.ജി.പി ഓഫീസ് മാർച്ചുകളിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ എട്ടു ദിവസത്തെ ജയിൽവാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് രാഹുൽ ജയിൽ മോചിതനായത്.

പൂജപ്പുര ജില്ലാ ജയിലിൽ കോടതി ഉത്തരവെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തിറങ്ങിയത്. യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി വി ശ്രീനിവാസിന്റെ നേതൃത്വത്തിൽ നൂറുക്കണക്കിന് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

Continue Reading