NATIONAL
പശു സംരക്ഷണത്തിന് കൗ കാബിനറ്റ് രൂപീകരിച്ച് മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: ഗോസംരക്ഷണത്തിനായി മധ്യപ്രദേശ് സർക്കാർ “കൗ കാബിനറ്റ്” രൂപീകരിക്കുന്നു. മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ബുധനാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.സംസ്ഥാനത്തെ ഗോക്കളുടെ സംരക്ഷണവും ക്ഷേമവും മുൻനിർത്തിയാണ് പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതെന്ന് ശിവ്രാജ് സിങ് ട്വീറ്റിലൂടെ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, ഗ്രാമീണ വികസനം, കർഷക ക്ഷേമ വകുപ്പുകൾ കൗ കാബിനറ്റിന്റെ ഭാഗമാകുമെന്ന് ചൗഹാൻ വ്യക്തമാക്കി.
നവംബർ 22 ന് പകൽ 12 മണിയ്ക്ക് അഗർ മാൾവയിലെ ഗോപാഷ്ടമി ഗോസംരക്ഷണകേന്ദ്രത്തിൽ കൗ കാബിനറ്റിന്റെ ആദ്യ യോഗം നടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.