Crime
കളമശ്ശേരി ബോംബ് സ്‌ഫോടനത്തിൽ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിലും സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയിലും പ്രചാരണം നടത്തിയതിന് 53 കേസുകള്‍ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: കളമശ്ശേരി കണ്‍വന്‍ഷന്‍ സെന്ററില്‍ ബോംബ് സ്‌ഫോടനമുണ്ടായ സംഭവത്തില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിലും സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയിലും സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിന് 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇക്കാര്യം സംബന്ധിച്ച് നിയമസഭയിലാണ് അദേഹം മറുപടി അറിയിച്ചത്. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബിജെപി നേതാവ് സന്ദീപ് വാരിയര്‍, മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നാണ് യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു സ്‌ഫോടനം നടന്നത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ അന്നുതന്നെ പൊലീസില്‍ കീഴടങ്ങിയിരുന്നു. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് പ്രതിസ്ഫോടനം നടത്തിയത്. ആറ് പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.”