Crime
വീണാ വിജയന്റെ കമ്പനിയെക്കുറിച്ച അന്വേഷണം നടക്കുന്നത് സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് നോട്ടീ സിന് അനുമതിയില്ല സഭ വിട്ടിറങ്ങി

വീണാ വിജയന്റെ കമ്പനിയെക്കുറിച്ച അന്വേഷണം നടക്കുന്നത് സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് നോട്ടീ സിന് അനുമതിയില്ല സഭ വിട്ടിറങ്ങി
തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം.
മുഖ്യമന്തിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്ക് നല്‍കാത്ത സേവനത്തിനു പണം ലഭിച്ചെന്നതില്‍ അന്വേഷണം നടക്കുന്നത് സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
എന്നാല്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നോട്ടീസിന് അനുമതി നിഷേധിച്ചു.മൂവാറ്റുപുഴ എം.എല്‍.എ. മാത്യു കുഴല്‍നാടനാണ് നോട്ടീസ് നല്‍കിയത്.
തുടര്‍ന്ന് പ്ലക്കാഡുകളും ബാനറുകളുമായി സ്പീക്കറുടെ ചേംബറിന് മുന്നില്‍ പ്രതിപക്ഷം പ്രതിഷേധിക്കുകയും ചെയ്തു. ഈ സമയം മുഖ്യമന്ത്രി സഭയില്‍ ഉണ്ടായിരുന്നില്ല.