Gulf
വനിതാ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി കെ.എം.സി.സി. ഖത്തർ ‘ഫാമിലിയ 2024’

ദോഹ: ‘ഫാമിലിയ 2024’ എന്ന പേരിൽ കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വനിതാ വിംഗ് പ്രഖ്യാപന സമ്മേളനം അൽ മിഷാഫിലെ പോഡാർ പേൾ സ്ക്കൂളിൽ വെച്ച് നടന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

വനിതാ ലീഗ് സംസ്ഥാന അദ്ധ്യക്ഷ സുഹറ മമ്പാട് വനിതാ വിംഗ് പ്രഖ്യാപനം നടത്തി. നാട്ടിലെയും പ്രവാസ ലോകത്തെയും സംഘടനാ രംഗത്ത് സ്ത്രീകളുടെ സാന്നിദ്ധ്യം ഒഴിച്ച് കൂടാൻ പറ്റാത്തതാണെന്നും അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വനിതാ വിംഗ് കൂടുതൽ ശക്തിപ്പെടുത്തണമെന്നും അവർ പറഞ്ഞു.
കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നടത്തി. ഉപദേശക സമിതി വൈസ് ചെയർമാൻ അബ്ദുന്നാസർ നാച്ചി ആശംസ നേർന്നു. പുതുതായി രൂപീകരിക്കപ്പെട്ട വനിതാ വിംഗ് കമ്മറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സമീറ അബ്ദുൽ നാസർ സംസാരിച്ചു.
കാലിക്കറ്റ് സർവകലാശാല എം.എ. മാത്തമാറ്റിക്സ് പരീക്ഷയിൽ ആറാം റാങ്ക് കരസ്ഥമാക്കിയ ഫാത്തിമ അദീന റജാസിന് കെ.എം.സി.സി. ഖത്തർ എഡ്യുക്കേഷൻ എക്സലൻസി അവാർഡ് കൈമാറി. കെ.എം.സി.സി. കലാ സാഹിത്യ സാംസ്കാരിക വിഭാഗമായ സമീക്ഷയുടെ നേതൃത്വത്തിൽ പ്രമുഖ ഗായകൻ താജുദ്ദീൻ വടകരയും സംഘവും അവതരിപ്പിച്ച സംഗീത സന്ധ്യയും വിവിധ കലാപരിപാടികളും നടന്നു.

സഹ്‌വ സൽമാൻ ഖിറാഅത്ത് നടത്തി, സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ട്രഷറർ പി.എസ്.എം. ഹുസൈൻ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ, അൻവർ ബാബു, റഹീം പാക്കഞ്ഞി, ബഷീർ ടി.ടി.കെ, അബൂബക്കർ പുതുക്കുടി, സിദ്ദീഖ് വാഴക്കാട്, അജ്മൽ നബീൽ, അഷ്റഫ് ആറളം, താഹിർ താഹ കുട്ടി, വി.ടി.എം. സ്വാദിഖ്, സൽമാൻ എളയടം, ഫൈസൽ മാസ്റ്റർ, ഷമീർ മുഹമ്മദ്, ശംസുദ്ദീൻ വാണിമേൽ തുടങ്ങിയവർ നേതൃത്വം നൽകി.
കെ.എം.സി.സി. ഖത്തർ വനിതാ വിഭാഗത്തിന് പുതിയ സാരഥികൾ
കെ.എം.സി.സി. ഖത്തർ വനിതാ വിംഗിന് പുതിയ നേതൃത്വം നിലവിൽ വന്നു. ഭാവാഹികളായി പ്രസിഡണ്ട്: സമീറ നാസർ കോഴിക്കോട്, ജനറൽ സെക്രട്ടറി: സലീന കൂലത്ത് മലപ്പുറം, ട്രഷറർ: സമീറ അൻവർ സാദത്ത് കണ്ണൂർ, വൈസ് പ്രസിഡന്റുമാർ: ഡോ. നിഷ ഫാത്തിമ ശംസുദ്ധീൻ അൽ ഖോർ, ഡോ. ബുഷ്റ അൻവർ കാസർഗോഡ്, മാജിദ നസീർ പാലക്കാട്, ബസ്മ സത്താർ തൃശൂർ, സെക്രട്ടറിമാർ: ഡോ. നിസ്റിൻ മൊയ്തീൻ സൗത്ത് സോൺ, ഷഹ്ന റഷീദ് മലപ്പുറം, റൂമിന ഷെമീർ കോഴിക്കോട്, നസീം ബാനു വയനാട് എന്നിവരെ തെരഞ്ഞെടുത്തു.
ഉപദേശക സമിതി അംഗങ്ങളായി ചെയർ പേഴ്സൺ: മൈമൂന സൈനുദ്ധീൻ തങ്ങൾ, അംഗങ്ങൾ: സഹീറ നിഹ്മത്ത്, നസീമ ഈസ, സാജിത മുസ്തഫ, ഹസീനാ അസീസ്, മറിയം ശാഫിഹാജി, ഫദീല ഹസ്സൻ, നൗഷിബ ഷാഫി എന്നിവരെയും തെരഞ്ഞെടുത്തു.
