Connect with us

Crime

തെരഞ്ഞെടുപ്പു പ്രചരണത്തിന് കുട്ടികൾ വേണ്ട’; രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശം നൽകി തെരഞ്ഞെടുപ്പു കമ്മിഷൻ മാർഗം നിർദേശം ലംഘിച്ചാൽ പാർട്ടിക്കും സ്ഥാനാർതിക്കുമെതിരേ കർശന നടപടി

Published

on

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ പാർട്ടികൾ‌ക്ക് കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഉപയോഗിക്കരുതെന്നാണ് നിർദേശം. മാർഗം നിർദേശം ലംഘിച്ചാൽ പാർട്ടിക്കും സ്ഥാനാർതിക്കുമെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നൽകുന്നു.

തെരഞ്ഞെടുപ്പ് പ്രചരണത്തിലോ പ്രവർത്തനത്തിലോ ജോലിയിലോ കുട്ടികളുടെ സാന്നിധ്യം ഉണ്ടാവരുത്. പ്രചരണ റാലികളിലും മറ്റും കുട്ടികളുടെ കൈപിടിച്ച് സ്ഥാനാർഥികൾ നടക്കുകയോ വാഹനത്തിൽ കയറ്റുകയോ ചെയ്യരുത്. പാർട്ടിയുടെ അല്ലെങ്കിൽ സ്ഥാനാർഥിയുടെ ചിഹ്നങ്ങൾ കുട്ടികളെകൊണ്ട് പ്രദർശിപ്പിക്കാൻ പാടില്ല. കുട്ടികളെ കൊണ്ട് രാഷ്ട്രീയ പാർട്ടിയുടെ പ്രത്യയശാസ്ത്രം പ്രകടിപ്പിക്കുക, പാർട്ടിയുടെ നേട്ടങ്ങൾ അവതരിപ്പിക്കുക, എതിർ സ്ഥാനാർത്ഥികളെയോ അവരുടെ പാർട്ടികളെയോ വിമർശിക്കുക, തെരഞ്ഞെടുപ്പ് കവിതകളും ഗാനങ്ങളും ആലപിക്കുക എന്നിവയും പൂർണമായും നിരോധിക്കുന്നതായും തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു.

Continue Reading