Connect with us

Gulf

കൊടിയത്തൂർ സർവ്വീസ് ഫോറം മുപ്പത്തഞ്ചാം വാർഷികം

Published

on

ദോഹ: 1988-ൽ സ്ഥാപിക്കപ്പെട്ട പ്രവാസി കൂട്ടായ്മയായ കൊടിയത്തൂർ സർവ്വീസ് ഫോറം ഖത്തരിയത്തൂർ എന്ന പേരിൽ മുപ്പത്തഞ്ചാം വാർഷികമാഘോഷിച്ചു.

സാമൂഹിക സാംസ്കാരിക സേവന പ്രവർത്തനങ്ങൾ നടത്തുന്ന സംഘടന ഒരു വർഷത്തെ ബൃഹൃദ് പദ്ധതികൾ ഖത്തരിയത്തൂരിന്റെ ഭാഗമായി ആവിഷ്കരിച്ചിട്ടുണ്ട്. ഇനായ എന്ന പേരിൽ ബഹുമുഖ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സമുഛയം നാട്ടിൽ സ്ഥാപിക്കും. ഐ.സി.സി. പ്രസിഡണ്ട് എ.പി. മണികണ്ഠൻ ഉൽഘാടനം ചെയ്തു.

കൊടിയത്തൂർ മഹല്ല് പള്ളിയിലെ ഖാദി പദവിയിൽ നാൽപതു വർഷം പൂർത്തിയാക്കിയ എം.എ.അബ്ദുസ്സലാം മൗലവിയെ ചടങ്ങിൽ വച്ചു ആദരിച്ചു. ഫോറത്തിന്റെ സേവനങ്ങൾ മുപ്പത്തഞ്ചു വർഷമായി നാട്ടുകാരിലെത്തിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നത് സലാം മൗലവിയാണ് .

സംഘാടക സമിതി ചെയർമാൻ പി.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് അബ്ദുള്ള യാസീൻ അതിഥികളെ പരിചയപ്പെടുത്തി. ഫോറം മെമ്പർമാരായ എ.എം.മുഹമ്മദ് അഷറഫ് (ബ്രില്യന്റ് ഇൻസ്റ്റിറ്റ്യൂഷൻ ഖത്തർ), വി.കെ.അബ്ദുള്ള (എം.ഡി. ഡെക്കോറെക്സ് ഖത്തർ) എന്നിവരെയും ആദരിച്ചു.

സ്ഥാപക മെമ്പർമാരായ കാവിൽ അബ്ദുറഹ്മാൻ, പി.അബ്ദുൽ അസീസ്, കെ.ടി.കുഞ്ഞി മൊയ്തീൻ, ടി.പി. മുഹമ്മദ്, പുതിയോട്ടിൽ മുഹമ്മദ് എന്നിവർക്ക് എം.എ.അബ്ദുസ്സലാം മൗലവി ഉപഹാരം നൽകി.

സിദ്ധീഖ് പുറായിൽ (ചെറുവാടി വെൽഫെയർ അസോസിയേഷൻ), കെ.ടി. നിസാർ അഹമ്മദ് (ചേന്ദമംഗല്ലൂർ പ്രവാസി അസോസിയേഷൻ ), ബഷീർ തുവാരിക്കൽ(പാലിയേറ്റീവ്), സാലിഹ് നെല്ലിക്കാപറമ്പ് (നെല്ലിക്കാപറമ്പ് സൗഹൃദ വേദി) സിറാജ് പുളിക്കൽ(പന്നിക്കോട് പ്രവാസി ഫോറം ) ആശംസകൾ നേർന്നു. പി.പി.മുജീബ് റഹ്മാൻ ഖിറാഅത്ത് നടത്തി. സെക്രട്ടരി സി.കെ. റഫീഖ് സ്വാഗതവും കൺവീനർ ഇ.എ. നാസർ നന്ദിയും പറഞ്ഞു.

കൊടിയത്തൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി. റിയാസ്, പി.പി. അബ്ദുറഹ്മാൻ മാസ്റ്റർ, ഉമർ പുതിയോട്ടിൽ, ഡോ. ടി.ടി.അബ്ദുൽ വഹാബ്, ഡോ.അബ്ദുൽ മജീദ് മാളിയേക്കൽ, എം. ഇമ്പിച്ചാലി, നജീബ് മുസ്‌ലിയാരകത്ത്, പി.വി. അമീൻ,
, എ. എം. ഷാക്കിർ, അമീൻ കൊടിയത്തൂർ
അനീസ് കലങ്ങോട്ട്, കെ.ടി. ഷാനിബ്, അൻസാർ അരിമ്പ്ര, ഹാമിദ് ഹുസൈൻ കാവിൽ, നവാസ് ഖാൻ, വി.കെ. ആഷിഖ് സമ്മാനങ്ങൾ നൽകി.

ഇല്ല്യാസ് കൊളായിൽ, വി.വി. ഷഫീഖ്, എം.എ.അസീസ് കെ.തുഫൈൽ, എ.എം. മുഹമ്മദ് മുജീബ്, എൻ. മുജീബ്, ഫയാസ് കാരക്കുറ്റി, കെ.അമീറലി, പി.പി. ഫിറോസ്, എം.കെ. മനാഫ്, ഷരീഫ് കുറ്റ്യോട്ട് നേതൃത്വം, വനിതാ വിംഗിലെ രേഷ്മ ജാബിർ, താഹിറ അമീൻ, മർവ യാസീൻ, മുർഷിദ പർവിൻ , റാനിയ ഇല്ല്യാസ്, അൽഫ ലുഖ്മാൻ, നാഫിയ ഷാക്കിർ, ലബീബ അഷാഫ്, ഫാക്കിറ അമീൻ , സഫ്ന ഫിൽസർ നേതൃത്വം നൽകി.

പ്രമുഖ രചയിതാവ് ഷൈജൽ ഒടുങ്ങാട് രചനയും സീനത്ത് മുജീബ് സംവിധാനവും നിർവ്വഹിച്ച സ്വാഗതഗാനം പരിപാടിക്ക് മിഴിവേകി.
മെമ്പർമാരും കുട്ടികളും അയൽപ്പക്ക കൂട്ടായ്മകളും അവതരിപ്പിച്ച കലാപ്രകടനങ്ങളും റിയാസ് കരിയാട് നയിച്ച ഗാനമേളയും ഉണ്ടായിരുന്നു.

സഫീർ വാടാനപ്പള്ളി, അമീൻ ചാലക്കൽ എന്നിവർ പരിപാടി നിയന്ത്രിച്ചു.

വാർഷികത്തോടനുബന്ധിച്ച്നടന്ന സ്പോർട്ട്സ് ഫെസ്റ്റിൽ കെ.എസ്.എഫ്. (ഫുട്ബോൾ ), നെല്ലിക്കാപറമ്പ് സൗഹൃദ വേദി (കമ്പവലി) ചാമ്പ്യൻമാരായി. ചേന്ദമംഗല്ലൂർ, മാവൂർ, ചെറുവാടി, പാഴൂർ ടീമുകൾ മാറ്റുരച്ചു.

Continue Reading