Entertainment
മോളിവുഡ് മാജിക് മെഗാ ഷോ മാർച്ച് എഴിന് 974 സ്റ്റേഡിയത്തിൽ നടക്കും

ദോഹ: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നയൻ വൺ ഇവന്റസും അമ്മയും സംയുക്തമായി നടത്തുന്ന മോളിവുഡ് മാജിക് മെഗാ ഷോയുടെ റീ ലോഞ്ച് ദോഹയിൽ നടന്നു. ചില സാങ്കേതിക കാരണങ്ങളാൽ നവംബറിൽ നടക്കാതെ പോയ മോളി വുഡ് മാജിക് കൂടുതൽ പുതുമകളോടെയാണ് ദോഹയിലെ 974 സ്റ്റഡിയത്തിൽ അരങ്ങേറുന്നതെന്ന് പ്രമുഖ നടനായ ടുവിനോ തോമസും സംഘടകരായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി സന്ദീപ് സേനൻ, നയൻ വൺ ഇവന്റ്സും ദോഹ സ്‌പോർട് ആക്സിലെറ്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവും നദിർഷയും ഡയറക്ടർ രഞ്ജിത്തും ചേർന്നാണ് മെഗാ ഷോ സംവിധാനം ചെയ്യുന്നത്.
മലയാള സിനിമയിലെ മുൻനിര താരങ്ങളായ മമ്മുട്ടി, മോഹൻ ലാൽ ദിലീപ്, കുഞ്ചാക്കോ ബോബൻ പൃഥ്വിയുരാജ് തുടങ്ങി ഇരുന്നൂറ്റി നാൽപതിലധികം വരുന്ന വമ്പൻ താര നിരയാണ് ദോഹയിലെത്തുന്നത്. ഒപ്പം പ്രമുഖ ഗായകരും പങ്കുചേരുന്നു. ദോഹയിലെ ആസ്വാദകർക്ക് ഒരു സിനിമ പോലെ കോർത്തിണക്കിയ മനോഹരമായ ഷോ ആയിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിന് ശേഷം ക്യു ടിക്കറ്റ്സും റിലീസ് ചെയ്തു. നയൻ വൺ ഇവന്റസ് ആപ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയുട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി സന്ദീപ് സേനൻ, നയൻ വൺ ഇവന്റസ് മാനേജിങ് ഡയറക്ടറും എം. എ ഗാര്യേജ് മാനേജിങ് ഡയറക്റുമായ ഹാരിസ്, ഗായത്രി പ്രതീഷ് എന്നിവരും പങ്കെടുത്തു.
