Business
ജെബികെ ജോണിനെപരി. പാത്രിയര്‍ക്കീസ് ബാവാ അനുമോദിച്ചു.

പുത്തന്‍കുരിശ് : ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമമേലദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ ബാവാ സഭ മാനേജിംഗ് കമ്മിറ്റിയംഗവും സഭ ഫിനാൻസ് കമ്മിറ്റിയംഗവുമായ
ജെബി. കെ. ജോണിനെ ആദരിച്ചു. ദോഹ ഖത്തറില്‍ സ്ഥിതി ചെയ്യുന്ന QATAR TEC എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ജെ ബികെ.ജോണ്‍. നാവോളിമറ്റം സെ. ജോൺസ് ഹെബ്രോൻ പള്ളി ഇടവകാംഗമായ ജെബി കെ. ജോണ്‍ അദ്ദേഹം സമൂഹത്തില്‍ നാനാതുറകളില്‍പ്പെട്ട ആളുകള്‍ക്ക് ചെയ്യുന്ന സേവനങ്ങള്‍ കണക്കിലെടുത്തും കോവി ഡ് കാലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ചുമാണ് ജെ ബി. ജോണിന് മൊമന്റോ നല്‍കി ബാവആദരിച്ചത്. ചടങ്ങിൽ മലങ്കര മെത്രാപ്പോലീത്ത ആദരണീയനായ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സഭ സെക്രട്ടറി തമ്പു തുകലൻ ചടങ്ങിൽ പങ്കെടുത്തു.
