Connect with us

KERALA

കേരളത്തിന്റെ അതിജീവനത്തിന് വേണ്ടിയുള്ള സമരമാണ് ഡൽഹിയിലേത്.  ആരേയും തോല്‍പ്പിക്കാനുള്ള സമരമല്ല

Published

on

ന്യൂഡല്‍ഹി: കേരളത്തിന്റെ അതിജീവനത്തിന് സമരം അനിവാര്യമാണെന്നും ആരേയും തോല്‍പ്പിക്കാനല്ല സമരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിനെതിരെയുള്ള സമരത്തിനായി ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ചരിത്രത്തില്‍ കീഴ്വഴക്കങ്ങളില്ലാത്ത പ്രക്ഷോഭ മാര്‍ഗം തെരഞ്ഞെടുക്കേണ്ടി വന്നു. ഒരാളെയും തോല്‍പ്പിക്കുക എന്ന ലക്ഷ്യം സമരത്തിന് ഇല്ല. അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യമാകെ കേരളത്തോടൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷ. സമരത്തിന് കക്ഷി രാഷ്ട്രീയ നിറം നല്‍കരുത്. സഹകരണ ഫെഡറലിസം എന്ന ആശയം ഈയടുത്ത് കേന്ദ്ര നന്ദപടികളിലൂടെ നഷ്ടപ്പെട്ടു. ബി ജെ പി ഭരിക്കുന്ന 17 സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന് ലാളനയാണ്. എന്‍ഡിഎ ഇതര സര്‍ക്കരുകളോട് പീഡന നയമാണുള്ളത്. കേന്ദ്രത്തിന്റെത് ഭരണഘടനാ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്. വായ്പാ പരിധിയില്‍ വന്‍ തോതില്‍ വെട്ടി കുറവ് വരുത്തി. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ പാര്‍ലമെന്റ, രാഷ്ട്രപതി എന്നിവര്‍ അംഗീകരിച്ചതാണ്. എന്നാലിത് അട്ടിമറിക്കപ്പെട്ടു. ഏത് വിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. ഇല്ലാത്ത അധികാരങ്ങള്‍ കേന്ദ്രം പ്രയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു”

Continue Reading