Life
ഭാരത് അരി കേരളത്തില്‍ വിറ്റ് തുടങ്ങി, തൃശ്ശൂരിലാണ് ആദ്യ വില്‍പ്പന നടത്തിയത്

തൃശ്ശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരി കേരളത്തില്‍ വിറ്റ് തുടങ്ങി, തൃശ്ശൂരിലാണ് ആദ്യ വില്‍പ്പന നടത്തിയത്. കിലോയ്ക്ക് 29 രൂപ നിരക്കിലാണ് അരി വില്‍പ്പന. തൃശ്ശൂരില്‍ 150 ചാക്ക് പൊന്നി അരി വിറ്റു. ജില്ലയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്‍ അരി എത്തിക്കുന്നുണ്ട്. അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് മുഴുവനും ഭാരത് അരി എത്തിക്കാനാണ് ശ്രമമെന്ന് എന്‍സിസിഎഫ് വൃത്തങ്ങള്‍ പറഞ്ഞു.
അടുത്തയാഴ്ചയോടെ കൂടുതല്‍ ലോറികളിലും വാനുകളിലും കേരളം മുഴുവന്‍ ഭാരത് അരി വിതരണത്തിന് തയ്യാറാക്കാനാണ് പദ്ധതി. പട്ടിക്കാട്, ചുവന്നമണ്ണ്. മണ്ണുത്തി ഭാഗങ്ങളിലാണ് അരി വിറ്റത്. ഒരാഴ്ചക്കുള്ളില്‍ ഭാരത് അരി വിതരണത്തിന് ഷോപ്പുകളും തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം കേന്ദ്രത്തിന്റ അരി വില്‍പന രാഷ്ട്രീയ മുതലെടുപ്പെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പ്രതികരിച്ചു