Connect with us

Business

മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹമായ സാഹചര്യങ്ങൾ:വിവിധതലങ്ങളിൽ അന്വേഷണമെന്ന്  മന്ത്രി

Published

on

മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹമായ സാഹചര്യങ്ങൾ
വിവിധതലങ്ങളിൽ അന്വേഷണമെന്ന്  മന്ത്രി

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ ഇനിയും ഏറെ കാര്യങ്ങൾ പുറത്തുവരാനുണ്ടെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. മരം മുറിക്കായി അന്നത്തെ റവന്യൂ സെക്രട്ടറി ജയതിലക് ഉത്തരവിറക്കിയത് എങ്ങനെയെന്നതിൽ അന്വേഷണം വേണമെന്നും മന്ത്രി വ്യക്തമാക്കി. കേസിലെ പ്രതികൾ ഗൂഢാലോചന നടത്തിയതിന് സാക്ഷിയാണെന്ന ഒരു മാദ്ധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തലടക്കം അന്വേഷിക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹമായ സാഹചര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. എനിക്ക് ഇന്ന് ഇതുസംബന്ധിച്ച് മെയിലിൽ ഒരു പരാതി വന്നു. അതിൽ ഗുരുതരമായ കാര്യങ്ങളാണ് പറയുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു മാദ്ധ്യമപ്രവർത്തകൻ മുട്ടിൽ മരംമുറി കേസിലെ പ്രതികൾ ഗൂഢാലോചന നടത്തിയതിന് സാക്ഷിയാണെന്ന് പറഞ്ഞിരുന്നു. അതിൽ അന്വേഷണം വേണം.ഏത് സാഹചര്യത്തിലാണ് ജയതിലക് മരം മുറിക്കാൻ ഉത്തരവിറക്കിയതെന്ന് പരിശോധിക്കണം. ആഭ്യന്തരമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയോടും സംസാരിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്വേഷണം നടത്തും. അന്ന് സമർപ്പിച്ച കുറ്റപത്രത്തിൽ വീഴ്ച സംഭവിച്ചത് ബോധപൂർവമാണോയെന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 108 ഈട്ടി മരമാണ് പ്രതികളിൽ നിന്ന് പിടികൂടിയത്. 41 കേസുകൾ മുട്ടിൽ മരംമുറി പ്രതികളുമായി ബന്ധപ്പെട്ട് ഉണ്ട്. വിചിത്രമായ ഉത്തരവിലേക്ക് ജയതിലക് എങ്ങനെ എത്തിയെന്നാണ് ഇനി കണ്ടുപിടിക്കേണ്ടത്’- മന്ത്രി വ്യക്തമാക്കി.

Continue Reading