NATIONAL
തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനം
തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനം
മധുര: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനമായി നൽകുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ പദ്ധതി ഇന്ന് തമിഴ്‌നാട്ടിൽ ഉദ്ഘാടനം ചെയ്യും. വിജയ് സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന് രാവിലെ മധുര ഗവൺമെന്റ് രാജാജി ആശുപത്രിയിൽ നടക്കും. 25 നവജാതശിശുക്കൾക്ക് മുഖ്യമന്ത്രി ജോസഫ് വിജയ് സ്വർണമോതിരം സമ്മാനിക്കും.
തമിഴ്‌നാട്ടിൽ സ്ഥിരതാമസക്കാരായ അമ്മമാരുടെ കുഞ്ഞുങ്ങൾക്കാണ് ഈ പദ്ധതി പ്രകാരം സ്വർണമോതിരം ലഭിക്കുക. ഒരു ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണമോതിരമാകും നൽകുന്നത്. ജൂൺ 22ന് ശേഷം ജനിച്ച കുട്ടികൾക്കാകും പദ്ധതി പ്രകാരം സമ്മാനം ലഭിക്കുക. ജൂൺ 22നും സെപ്‌തംബർ 22നുമിടയിൽ ജനിച്ച 107 കുട്ടികൾക്ക് ആശുപത്രി വിടുമ്പോൾ മോതിരം ലഭിക്കും. പദ്ധതിക്കായി 755.83 കോടി രൂപയാണ് തമിഴ്‌നാട് സർക്കാർ നീക്കിവച്ചത്. ആദ്യഘട്ടത്തിൽ 1.28 ലക്ഷം സ്വർണമോതിരം നൽകുമെന്നാണ് സൂചന.
