Connect with us

Business

മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ.

Published

on

മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ.

വയനാട് : മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ. കേസ് അട്ടിമറിക്കപ്പെടാനാണ് സാധ്യത. കുറ്റപത്രം ദുർബലമാണെന്നും അദ്ദേഹം പറഞ്ഞു. മരം മുറിക്കായി അന്നത്തെ റവന്യൂ സെക്രട്ടറി ജയതിലക് ഇറക്കിയ ഉത്തരവിനെക്കുറിച്ച് അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരുമെന്നും ജോസഫ് മാത്യു ഒരു സ്വകാര്യ ചാനലിനോട്പറഞ്ഞു. മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പിന്‍റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായത്. അഞ്ച് വർഷവും ഏഴ് മാസവും കഴിഞ്ഞ് ഇപ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

ഇത്രയും കാലതാമസം വരുത്തിയതിന് ഡിഎഫ്ഒ വിശദീകരണം നൽകണം. എന്തുകൊണ്ട് വൈകി എന്നത് വ്യക്തമാക്കേണ്ട കാര്യമാണ്. ഉറപ്പിച്ച് തന്നെ പറയാൻ പറ്റു കുറ്റപത്രം ദുര്‍ബലമാണെന്ന്. 49 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ട് ഒരു കേസിൽ ഇപ്പോൾ കുറ്റപത്രം നൽകി. ബാക്കി 48 കേസുകളിൽ എന്തുകൊണ്ട് കുറ്റപത്രം നൽകിയില്ല. എടുത്ത കേസുകളെല്ലാം അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി സ്ഥാനത്ത് അടുത്തിടെ പടിയിറങ്ങിയ ഡോ. ജയതിലകിനെതിരെയാണ് ജോസഫ് മാത്യു വിമര്‍ശനം ഉന്നയിക്കുന്നത്. ഈ വിഷയങ്ങളിൽ എല്ലാം അദ്ദേഹം മറുപടി പറയണമെന്നും മുൻ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു.

അതിനിടെ മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് സർക്കാർ ഗൗരവമായ  അന്വേഷണത്തിലേക്ക്. വ്യാപക മരം മുറിയിലേക്ക് നയിച്ച റവന്യു വകുപ്പിന്റെ വിവാദ ഉത്തരവ് പുറത്തിറങ്ങിയതിന്റെ പശ്ചാത്തലവും അതിന്റെ പിന്നിലുള്ള ഗൂഢാലോചനയും അന്വേഷിക്കാൻ വനം, റവന്യു വകുപ്പുകൾ ഒരുമിച്ചുള്ള നീക്കം തുടങ്ങി. 

മുട്ടിൽ മരം മുറി കേസ് കോടതിയിലും ഗൗരവമായി വാദിക്കുന്നതിന്റെ പിന്നാലെയാണ് പഴയ ഉത്തരവുകളുടെ പിന്നാമ്പുറവും ചികയാൻ സർക്കാർ തീരുമാനിക്കുന്നത്.

Continue Reading