Gulf
എം.എ.എം.ഒ കോളേജ് അലുംനി ‘സ്പോർട്സ് വീക്ക്’ ന് തുടക്കം.

ദോഹ: ഖത്തർ നാഷണൽ സ്പോർട്സ് ഡേയുടെ ഭാഗമായി മുക്കം എം.എ.എം.ഒ കോളേജ് അലുംനി ഖത്തർ ചാപ്റ്ററിന്റെ സ്പോർട്സ് വീക്ക് പരിപാടിക്ക് തുടക്കം. ഇതിന്റെ ഭാഗമായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.
ബർവ വില്ലേജ് ശാന്തിനികേതൻ സ്കൂളിൽ നടന്ന ടൂർണമെന്റിൽ പുരുഷ ഡബിൾസിൽ അഫ്സൽ കൊടുവള്ളി- ജാബിർ കൊടുവള്ളി സഖ്യവും വനിതാ ഡബിൾസിൽ ശഹ്‌ല- ഫായിസ സഖ്യവും കിഡ്സ് വിഭാഗത്തിൽ ഇഹാൻ-ലെനിൻ ഷാ സഖ്യവും ചാമ്പ്യൻമാരായി. പുരുഷ വിഭാഗം റണ്ണറപ്പായി സുഹൈൽ സാദിഖ് സഖ്യത്തെ തിരഞ്ഞെടുത്തു.
എം.എ.എം.ഒ അലുംനി ഖത്തർ ആക്ടിങ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ നാസിഫ് മൊയ്തു ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൺവീനർ ലബീബ് പാഴൂർ, എൻ.കെ. ഷമീർ, കെ. നിഷാദ്, സി.ടി. ഫാരിസ്, ശംസുദ്ദീൻ കൊടുവള്ളി, അഫ്സൽ മാവൂർ, മെഹ്ഫിൽ, മുസ്തഫ കമാൽ തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു. പ്രസിഡന്റ് ഇല്യാസ് കെൻസാ ഓൺലൈനിൽ സംസാരിച്ചു.
അബ്ബാസ് മുക്കം, അബു യു. സി. സ്പോൺസർ നസീം, അൽ റബീഹ് പ്രധിനിധി തങ്ങൾ തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു. ഇവന്റ് സ്പോൺസർ ആയ ലാൽകില റെസ്റ്റോറന്റ് വക്ര , ഒഫീഷ്യൽ ഫോട്ടോഗ്രാഫർ ജസീം, മെഡിക്കൽ സപ്പോർട്ട് ചെയ്ത നസീം അൽ റബീഹ് ഹോസ്പിറ്റലിനും ഉള്ള പ്രത്യേക ഉപഹാരങ്ങൾ ചടങ്ങിൽ കൈമാറി. ജനറൽ സെക്രട്ടറി ഇർഷാദ് ചേന്ദമംഗല്ലൂർ സ്വാഗതവും ഷാഫി ചെറൂപ്പ നന്ദിയും പറഞ്ഞു.