Gulf
ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റ് ബ്രോഷർ പ്രകാശനം ചെയ്തു

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന പത്താമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം സ്പോർട്സ് ഫെസ്റ്റ് മെയിൻ സ്പോൺസറായ ടീ സ്റ്റാർ & എമിടെക് ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് മാനേജിങ് ഡയറക്ടർ അനീഷിന് നൽകി നിർവഹിച്ചു.
ഖത്തർ ദേശീയ കായിക ദിനമായ ഫെബ്രുവരി പതിമൂന്നിന് ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ വക്ര സ്പോർട്സ് ക്ലബ്ബിൽ നടക്കുന്ന കായിക മത്സരങ്ങളിൽ ഫുട്ബോൾ, വടംവലി, സ്ത്രീകൾക്കായുള്ള പെനൽറ്റി ഷൂട്ടൗട്ട് എന്നീ മത്സരങ്ങളുടെ ഫിക്സചർ റിലീസിങ്ങ് ഐ.സി.സി.യിൽ നടത്തി.
മറൈൻ എൻജിനീയറിങ് & റെഫ്രിജറേഷൻ കമ്പനി (MARC) ടൈറ്റിൽ സ്പോൺസറും , റയാദ മെഡിക്കൽ സെന്റർ ഹെൽത്ത് കെയർ പാർട്ണറും റേഡിയോ സുനോ & ഒലീവ് എഫ് എം റേഡിയോ പാർട്ണറുമായിരിക്കുമെന്ന് ചടങ്ങിൽ ഭാരവാഹികൾ അറിയിച്ചു
ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദിന്റെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് ടീം മാനേജർമാരുടെ യോഗം ചാലിയാർ സ്പോർട്സ് ഫെസ്റ്റ് ഡിസ്പ്യൂട്ട് കമ്മിറ്റി ചെയർമാൻ സിദ്ധിഖ് വാഴക്കാട് ഉത്ഘാടനം ചെയ്തു. ജനറൽ കൺവീനർ സി. ടി. സിദ്ദീഖ് ചെറുവാടി, രതീഷ് കക്കോവ് , സാബിഖുസ്സലാം എടവണ്ണ ,അഹ്‌മദ് നിയാസ് മൂർക്കനാട്, അബി ചുങ്കത്തറ , മുഹമ്മദ് ലയിസ് കുനിയിൽ , രഘുനാഥ് ഫറോക്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
ചടങ്ങിൽ വിവിധ പഞ്ചായത്തുകളെ പ്രധിനിതീകരിച്ച് ടീം മാനേജർമാരായ റാഷിൽ പി.വി. വാഴക്കാട്, ഫവാസ് ബി. കെ. വാഴക്കാട്, താജുദ്ദീൻ ബേപ്പൂര്, സാബിഖ് ഫറോക്ക്, അക്ഷയ് കടലുണ്ടി, രജീഷ് പൊതുകല്ല്, ബഷീർ ചീക്കോട്, ഇല്യാസ് കൊടിയത്തൂർ, അനീസ് കൊടിയത്തൂർ, അഷ്‌റഫ് മമ്പാട്, ജംഷാദ് എടവണ്ണ, ഷംസീർ കാഞ്ഞിരാല, അബ്ദുറഹ്മാൻ കീഴുപറമ്പ്, സാബിക് കെ. ടി. കീഴുപറമ്പ്, ഉണ്ണികൃഷ്ണൻ ഇ. വാഴയൂർ, മുഹമ്മദ് റിയാസ് കടലുണ്ടി, മുഹമ്മദ് ഷാഹിൽ എൻ. കെ. വടക്കുമുറി എന്നിവർ പങ്കെടുത്തു