Connect with us

Gulf

പ്രവാസി മലയാളി ഓർഗനൈസേഷൻ [PMO] സിദ്ദീഖ് ചെറുവല്ലൂർ പ്രസിഡൻ്റ്,  ജന:സെക്രട്ടറി നിമ്മി ജയദേവൻ, ട്രഷറർ അബ്ദുൽ കരീം.

Published

on

ഖത്തർ :കേന്ദ്ര- കേരള സർക്കാറുകളുടെയും മറ്റു പ്രവാസി ക്ഷേമ പദ്ധതികളിലും അംഗങ്ങളാവാൻ സഹായ സഹകരണങ്ങൾ  നൽകുക എന്ന ലക്ഷ്യത്തോടെ 2018 മുതൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഓർഗനൈസേഷൻ്റെ പ്രവർത്തനഫലമായി  ധാരാളം പേരെ വിവിധ പദ്ധതിയിൽ അംഗങ്ങൾ ആക്കാനും ആനുകൂല്യങ്ങൾ നേടികൊടുക്കാനും സാധിച്ചിട്ടുണ്ട്.
പുതിയ ഭാരവാഹികളായി സിദ്ദീഖ് ചെറുവല്ലൂർ പ്രസിഡൻ്റ്,  ജന:സെക്രട്ടറി നിമ്മി ജയദേവൻ, ട്രഷറർ
അബ്ദുൽ കരീം കൊല്ലം . വൈസ് പ്രസിഡൻ്റ്മാരായി അഷ്‌റഫ്‌ കോഴിക്കോട്.,സന്തോഷ്‌ കുറുപ്പ് തിരുവനന്തപുരം, അബ്ബാസ് കല്ലൻ സെക്രട്ടറിമാരായി  മുസ്തഫ പൂക്കാത്ത്,    അഷ്‌റഫ്‌ കൊടുങ്ങല്ലൂർ,                   ജമാൽ കോക്കൂർ. എന്നിവരെയും തെരെഞ്ഞെടുത്തു.   
മുഖ്യ രക്ഷാധികാരി ലോക കേരളാ സഭാംഗവും ഐ.സി. ബി.എഫ്   ഇൻഷുറൻസ് ആൻ്റ് കമ്മ്യൂണിറ്റി വെൽഫയർ ഹെഡുമായ  അബ്ദുൽ റഊഫ് കൊണ്ടോട്ടി, രക്ഷാധികാരികളായി അബ്ദുൽ റഹ്മാൻ കുട്ടി കൊയിലാണ്ടി, വി.എസ് അബ്ദുൽ റഹ്മാൻ എറണാകുളം, റഹ്മത്തുള്ള തിരുവനന്തപുരം എന്നിവരുമാണ്.                            
ജനറൽ ബോഡി യോഗത്തിൽ അബ്ദുൽ റഹ്മാൻ കുട്ടി  അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ റഊഫ് കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ കരീം കൊല്ലം സ്വാഗതവും അഷ്‌റഫ്‌ നന്ദിയും പറഞ്ഞു.

Continue Reading