Connect with us

Gulf

ചാലിയാർ സ്‌പോർട്സ് ഫെസ്റ്റ് കായിക മത്സരങ്ങൾക്ക് അൽ വക്ര സ്പോർട്സ് ക്ലബ്ബിൽ പ്രൗഡോജ്വല തുടക്കം

Published

on

ദോഹ: ഖത്തർ ദേശീയ കായികദിനത്തോടനുബന്ധിച്ച് ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന പത്താമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റ് ഫുട്ബോൾ ടൂർണമെന്റിലെ സെമി ഫൈനൽ വരെയുള്ള മത്സരങ്ങൾ അവസാനിച്ചപ്പോൾ കൊടിയത്തൂർ പഞ്ചായത്തും ചീക്കോട് പഞ്ചായത്തും ഫൈനലിൽ പ്രവേശിച്ചു. മാവൂർ, കിഴുപറമ്പ് പഞ്ചായത്തുകൾ മൂന്നാം സ്ഥാനക്കാരായി. എമിടെക് എം.ഇ
പി. മാനേജിങ് ഡയറക്ടർ അനീഷ്, ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ്, സിദ്ദീഖ് വാഴക്കാട്,ഹൈദർ ചുങ്കത്തറ, ചാലിയാർ ദോഹ പ്രസിഡന്റ്‌ സമീൽ അബ്ദുൽ വാഹിദ്, ജനറൽ സെക്രട്ടറി സി. ടി സിദ്ദീഖ് ചെറുവാടി, രതീഷ് കക്കോവ് , സാബിക് എടവണ്ണ, നിയാസ് ഊർങ്ങാട്ടിരി , അബി ചുങ്കത്തറ , രഘുനാഥ് ഫറോക്ക് , ജൈസൽ വാഴക്കാട് , ഉണ്ണിമോയിൻ കീഴുപറമ്പ് , മനാഫ് കൊടിയത്തൂർ , അബ്ദുറഹിമാൻ മമ്പാട് , ചാലിയാർ ദോഹ ഭാരവാഹികൾ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.

  സ്‌പോർട്സ് ഫെസ്റ്റിന്റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച നടന്ന നീന്തൽ മത്സരത്തിൽ വാഴക്കാട് പഞ്ചായത്തിലെ ഷഫീഖ്ന് ഒന്നാം സ്ഥാനവും, അബ്ദുൽ ഹമീദ് (ചീക്കോട് പഞ്ചായത്ത്), ഫാഇസ് (എടവണ്ണ പഞ്ചായത്ത്) എന്നിവർ രണ്ടാം സ്ഥാനം തുല്യമായി പങ്കിട്ടപ്പോൾ മൂന്നാം സ്ഥാനം ഫറോക്ക് പഞ്ചായത്തിന്റെ  മുർഷിദ് കരസ്ഥമാക്കി.

ആയിരത്തോളം മത്സരാർഥികളുടെ പഞ്ചായത്തടിസ്ഥാനത്തിൽ ഉള്ള റജിസ്ട്രേഷൻ എണ്ണം കൂടുതലായതിനാൽ ഇത്തവണ സ്പോർട്സ് ഫെസ്റ്റിലെ ചില ഇനങ്ങളുടെ പ്രാഥമിക മത്സരങ്ങൾ നേരത്തെ നടത്താൻ തീരുമാനമായത്

  ഫെബ്രുവരി 13 ന് ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ അൽ വക്ര സ്പോർട്സ് ക്ലബ്ബിൽ മാർച്ച്പാസ്റ്റോടെ ചാലിയാർ സ്പോർട്സ് ഫെസ്റ്റ് പത്താം എഡിഷന് ഔദ്യോഗിക തുടക്കമാവും. ഫൈവ്സ് ഫുട്ബോൾ ഫൈനൽ, പഞ്ച ഗുസ്തി ,വടം വലി, റണ്ണിംഗ് റേസ്, 4x100 റിലേ, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഷൂട്ട്‌ ഔട്ട്‌, ബാസ്കറ്റ് ബോൾ ത്രോ, ബോൾ ഓൺ സ്റ്റമ്പ് എന്നിവയാണ് മറ്റു മത്സര ഇനങ്ങൾ. രാവിലെ 7 മണിക്ക് വക്ര സ്പോർട്സ് ഫെസ്റ്റിൽ എത്തുന്ന ചാലിയാർ തീരത്തുള്ള പഞ്ചായത്തുകൾക്ക് പുറമെ മറ്റു കുട്ടികൾക്കും ചിത്രരചനാ മത്സർങ്ങൾക്കും പങ്കെടുത്തു സമ്മാനങ്ങൾ കരസ്ഥമാക്കാം , കൂടാതെ സ്‌പോർട്സ് ഫെസ്റ്റിന് വരുന്നവർക്ക് മറ്റനേകം ആകർഷകമായ സമ്മാനങ്ങളും കാത്തിരിക്കുന്നു.
Continue Reading